April 18, 2026

വനത്തിൽ തീയണക്കാൻ പോയ മുൻ റയിൽവേ ജീവനക്കാരൻ കുഴഞ്ഞു വീണ് മരിച്ചു.

0
IMG_20200318_205105.png
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: വനത്തിൽ തീയണക്കാൻ  പോയ   മുൻ റയിൽവേ ജീവനക്കാരൻ   കുഴഞ്ഞു വീണു മരിച്ചു.  കുറിച്ചിപറ്റ കൊല്ലിവയൽ കോളനിയിലെ വിജയൻ (55 ) ആണ് കുഴഞ്ഞു വീണു മരിച്ചത്. .ബുധനാഴ്ച്ച  വൈകുന്നരം 4 മണിയോടെയാണ്  കോളനിക്കടുത്തെ തേക്ക് തോട്ടത്തിൽ തീപിടുത്തമുണ്ടായത്. ഒരേക്കറോളം സ്ഥലത്ത് തീ ആളിപടരുന്നതിനിടെ  കെടുത്താൻ വനത്തോട് ചേർന്നു താമസിക്കുന്ന വിജയനും മകനും  സമീപവാസികളും അടക്കം വെള്ളവും മറ്റുമായി ഓടിചെന്നിരുന്നു.ഇതിനിടെ വിജയൻ കുഴഞ്ഞു വീണു. ഉടനെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറുമ സമുദായത്തിൽപ്പെട്ട വിജയന് റെയിൽവേയിലായിരുന്നു ജോലി.സമീപകാലത്ത്  വി.ആർ എസ് എടുത്ത് വീട്ടിൽ കൃഷി കാര്യങ്ങളുമായി നിൽക്കുകയായിരുന്നു. ഭാര്യ: സുധ. മക്കൾ :അക്ഷയ്, ആകാശ്, സീതാലക്ഷ്മി._ സംസ്ക്കാരം വ്യാഴാഴ്ച്ച ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ നടക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *