August 16, 2026

കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി വിജ്ഞാപനം ഇറങ്ങി: അവശ്യസാധനമായി ഉൾപ്പെടുത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ ന്യായവിലയ്ക്കുള്ള ലഭ്യതയും നീതിപൂർവ്വകമായ വിതരണവും ഉറപ്പുവരുത്തുന്നതിന് വേണ്ടി കുപ്പിവെള്ളത്തെ കേരള അവശ്യ സാധന നിയന്ത്രണ നിയമം 1986 പ്രകാരം അവശ്യസാധനമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ പരമാവധി റീട്ടയിൽ വില 13 രൂപയായി നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.2020 മാർച്ച് 17 മുതൽ ഈ ഉത്തരവിന് പ്രാബല്യമുണ്ട്. പരമാവധി വിലയിൽ കൂടുതൽ വിലയ്ക്ക് ഈ സാധനം വിൽക്കുവാൻ പാടില്ല. ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുവാൻ ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടർമാരെയും താലൂക്ക് സപ്ലൈ ആഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *