കാൻസർ രോഗികളുടെ ശ്രദ്ധക്ക്:നല്ലൂർനാട് അംബേദ്‌കർ ജില്ലാ കാൻസർ സെന്ററിൽ നിയന്ത്രണങ്ങൾ.
കൊവിഡ്19രോഗവ്യാപനനിയന്ത്രണത്തിന്റെ ഭാഗമായി നല്ലൂർനാട് അംബേദ്‌കർ ജില്ലാ കാൻസർ സെന്ററിലെ സേവനങ്ങൾ മാർച്ച് 31 വരെ കിമോതെറാപ്പി, റേഡിയേഷൻ ചികിത്സ ഉള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ചികിത്സ പൂർത്തിയാക്കിയ രോഗികൾ തുടർ പരിരിശോധനകൾക്കും മെഡിക്കൽ സർട്ടിഫിക്കറ്റുകൾക്കും മാർച്ച് 31നു ശേഷം മാത്രമെ നടക്കുകയുള്ളു എന്ന്ആശുപത്രി അധികൃതർ അറിയിച്ചു. വിദേശ യാത്ര ചെയ്തവരുമായി സഹവാസമുള്ളവരും പ്രകടമായ എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവരും രോഗിയെ അനുഗമിക്കാതിരിക്കാൻ ശ്രദ്ധിക്കുക.രോഗികളുടെയും പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷക്കായി ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.ആശുപത്രി സേവനങ്ങളെകുറിച്ചുള്ള സംശയങ്ങൾക്ക് താഴെപ്പറയുന്ന നമ്പറിൽ ഉച്ചകഴിഞ്ഞ് 2 മണിക്കും 4 മണിക്കും ഇടയിൽ ബന്ധപ്പെടാവുന്നതാണ് .
Ph:91 82812 12702





Leave a Reply