പുസ്തകങ്ങളും അലമാരകളും ഏറ്റുവാങ്ങി
വയനാട് ജില്ലാ പഞ്ചായത്തും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും വഴി കല്ലോടി ഉദയാ വായനശാലക്ക് അനുവദിച്ച പുസ്തകങ്ങളും അലമാരകളും വായനശാല ഭാരവാഹികള്‍ ഏറ്റുവാങ്ങി. ജില്ലാ ഡിവിഷന്‍ മെമ്പര്‍ ശ്രീമതി ടി.ഉഷാകുമാരി, ബ്ലോക്ക് മെമ്പര്‍ ശ്രീമതി ബിന്ദു ജോണ്‍ എന്നിവരോട് വായനശാല ഭരണസമിതി നന്ദി അറിയിച്ചു. വായനശാല പ്രസിഡണ്ട് ജോര്‍ജ് പടകൂട്ടില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി എന്‍.വി ജോര്‍ജ്, ലൈബ്രേറിയന്‍ ശ്രീമതി തങ്കമ്മ ജോസഫ് എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങളും അലമാരകളും ഏറ്റുവാങ്ങി. ടോമി മാത്യു, ബിജു കെ.വി., സിബി മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു




Leave a Reply