October 2, 2026

ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി കല്‍പ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെയും ഡിസ്ട്രിക് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണിവയല്‍ ഫ്‌ളാറ്റില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഫ്‌ളാറ്റിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സോപ്പ്, മാസ്‌ക് എന്നിവ വിതരണം ചെയ്തു. വൃത്തിയായി കൈകള്‍ കഴുകുന്നതിന്റെ ശരിയായ മാതൃകയും പരിചയപ്പെടുത്തി. ഡി.ഇ.ഒ.സി കോര്‍ഡിനേറ്റര്‍ അമിത് രമണന്‍, ട്രൈബല്‍ സോഷ്യല്‍ വര്‍ക്കര്‍ വി.പി അക്ബര്‍ അലി, ട്രൈബല്‍ പ്രമോട്ടര്‍മാരായ കെ.ഷീല, സി.ശശി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *