May 8, 2024

കല്‍പ്പറ്റ മാരിയമ്മന്‍ ദേവീ ക്ഷേത്ര മഹോത്സവം ചടങ്ങുകളിൽ ഒതുക്കി നടത്തും.

0
കല്‍പ്പറ്റ:കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി കല്‍പ്പറ്റ മാരിയമ്മന്‍ ദേവീ ക്ഷേത്ര മഹോത്സവം ചടങ്ങുകള്‍ മാത്രമായി നിജപ്പെടുത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വര്‍ഷങ്ങളായി മുടക്കമില്ലാതെ നടത്തപ്പെടുന്ന ജില്ലയിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണിത്. ഏപ്രില്‍ ഒന്ന്   6 വരെയാണ് ഉത്സവം . നഗരപ്രദിക്ഷണ ഘോഷയാത്രയും കലാപരിപാടികളും ആകാശ വിസ്മയം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുമാണ്   കൊറോണ പശ്ചാത്തലത്തില്‍ ഒഴുവാക്കിയത്. ക്ഷേത്ര ചടങ്ങുകള്‍ക്ക് ബ്രഹ്മശ്രീ പാതിരിശേരി ശ്രീകുമാരന്‍ നമ്പൂതിരി നേതൃത്വം ന്ല്‍കും. പത്ര സമ്മേളനത്തില്‍ മോഹനന്‍.എം, ഗിരീഷ് കല്‍പ്പറ്റ, വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *