October 1, 2026

അനാഥാലയങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയിലെ അനാഥലയങ്ങളിലുള്ള കുട്ടികളെ വീടുകളിലേക്ക് അയക്കുന്നതില്‍ ജില്ലാ ഭരണകൂടം പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.  വീടോ മാതാപിതാക്കളോ ഇല്ലാത്തവരെയും ദൂര സ്ഥലങ്ങളിലുള്ള കുട്ടികള്‍ ഒഴികെ  രക്ഷിതാക്കളുള്ള  കുട്ടികളെ അവരവരുടെ വീടുകളിലേക്ക് അയക്കണം. അനാഥാലയങ്ങളില്‍ തുടരുന്ന കുട്ടികളെ  രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് പരിപാലിക്കണം.  അനാഥാലയങ്ങളിലേക്ക് സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണം. ജീവനക്കാര്‍ പുറത്തേക്ക് പോകുന്നതും നിയന്ത്രിക്കണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *