August 15, 2026

ബോധവത്കരണ വീഡിയോ പുറത്തിറക്കി

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടുറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊറോണ ബോധവത്കരണ വീഡിയോ പുറത്തിറക്കി. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള വീഡിയോ സ്വിച്ച് ഓണ്‍ ചെയ്തു.  കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ അടങ്ങിയ വീഡിയോ ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്. സ്വിച്ച് ഓണ്‍ ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് യൂസഫ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബി. ആനന്ദ്, തഹസില്‍ദാര്‍ ഇ.സുരേഷ് ബാബു, ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍ അന്‍ഷാദ് കരുവഞ്ചാല്‍, അസോസിയേറ്റ് ഡയറക്ടര്‍ അഫ്‌നാസ് ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *