May 19, 2024

രാഹുല്‍ഗാന്ധി എം പിയുടെ ഇടപെടല്‍: ദേശീയപാത നവീകരണത്തിന് 33.49 കോടി രൂപ കൂടി അനുവദിച്ചു

0

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് ദേശീയപാത നവീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഫണ്ട് വകയിരുത്തി. 2019 ആഗസ്റ്റ് 23ന് രാഹുല്‍ഗാന്ധി എം പി പ്രളയത്തില്‍ തകര്‍ന്ന ദേശീയപാതയുടെ നവീകരണം നടത്താന്‍ ആവശ്യമായ ഫണ്ട് വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്ക്കരിക്ക് കത്തയച്ചിരുന്നു. ഈ കത്ത് പരിഗണിച്ചുകൊണ്ടാണ് നിലവില്‍ പ്രവൃത്തി നടക്കുന്ന കൈനാട്ടി മുതല്‍ മുത്തങ്ങ വരെയുള്ള 35.6 കിലോമീറ്റര്‍ ദേശീയപാത 766-ന്റെ നവീകരണത്തിനൊപ്പം അടിവാരം മുതല്‍ ചുണ്ടേല്‍ വരെയുള്ള 21.2 കിലോമീറ്റര്‍ റോഡിന്റെ നവീകരണ പ്രവൃത്തി കൂടി നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി 33.48 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ദേശീയപാതയിലെ അവശേഷിക്കുന്ന ഭാഗമായ ചുണ്ടേല്‍ മുതല്‍ കൈനാട്ടി വരെയുള്ള 9.9 കിലോമീറ്റര്‍ ദൂരം റോഡ് നവീകരിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതിനായി വീണ്ടും പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് ദേശീയപാതയിലെ പലയിടത്തും റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതും, ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുള്ളതും ഗതാഗതം ദുഷ്‌ക്കരമാക്കിയിരുന്നു. 2019 പ്രളയത്തില്‍ ദേശീയപാതയിലെ പൊന്‍കുഴി ഭാഗങ്ങളടക്കം വെള്ളത്തിനടിയിലായിരുന്നു. ഈ സാഹചര്യത്തില്‍ ദേശീയപാത നവീകരണം പൂര്‍ത്തിയാകുന്നതോടെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവും.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *