കൊറോണ: പുൽപ്പള്ളി പോലീസ് സ്റ്റേഷനിലും കേസ് : അറസ്റ്റിലാകുന്നവർ ആറായി
.
വിദേശത്ത് നിന്നും വന്നു വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പും പോലീസും നിർദേശം നൽകിയ ആൾ നിർദ്ദേശം അവഗണിച്ചു ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കുന്നതരത്തിൽ പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടക്കുകയും ചെയ്തതിന് പുൽപ്പള്ളി അമരക്കുനി ആടിക്കൊല്ലി കരിക്കേടത്ത് ജോസ് സ (35) എന്നയാൾക്കെതിരെ പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്ട്രർ ചെയ്തു, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വീട്ടിലേക്ക് നിരീക്ഷണത്തിൽ അയച്ചിട്ടുള്ളതാണ്. കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ 4 കേസുകളിലായി 4 പേരെ അറസ്റ്റ് ചെയ്യുകയും വ്യാജപ്രചരണം നടത്തിയതിന്റെ ഭാഗമായി 2 കേസുകളിലായി 2 പേരെ അറസ്റ്റു് ചെയ്ത് ജാമ്യത്തിൽ വിട്ടയിച്ചിട്ടു . വ്യാജപ്രചരണം നടത്തുന്നവർക്കെതിരെയും, വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ വേണ്ടി ആരോഗ്യവകുപ്പും പോലീസും നിർദേശം നൽകിയവർ ശക്ടമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.





Leave a Reply