August 16, 2026

വയനാട്ടിലേക്ക് കൊറോണയെ കടത്താതിരിക്കാൻ കർശന നിയന്ത്രണങ്ങൾ: ചെക്ക് പോസ്റ്റുകളിൽ പരിശോധന: . സർവ്വീസുകൾ ചുരുക്കുന്നു. :

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിലേക്ക്  കൊറോണയെ കടത്താതിരിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.    ചെക്ക് പോസ്റ്റുകളിൽ  പരിശോധന കർശനമാക്കി. .കെ.എസ്.ആർ.ടി.സി. 
 സർവ്വീസുകൾ ചുരുക്കി.    നീലഗിരിയിലേക്ക് 
മാര്‍ച്ച് 22 മുതല്‍ യാത്ര
 നിര്‍ത്തലാക്കുമെന്ന് നീലഗിരി ജില്ലാ കളക്ടര്‍ അറിയിച്ചു. നീലഗിരിയിലേക്ക് പോകുന്നവരും തിരികെ വരുന്നവരും ഇതിനകമുള്ള ദിവസങ്ങളില്‍ പ്രയോജനപ്പെടുത്തണം.  ചാമരാജ് നഗറിലേക്കുള്ള പൊതുഗതാഗത നിരോധനത്തില്‍    മാര്‍ച്ച്  22 വരെ ഇളവ് ചെയ്യണമെന്ന്  വയനാട് ജില്ലാ കളക്ടര്‍  അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കുടകിലേക്കുള്ള യാത്ര പരിപൂര്‍ണ്ണമായി ഒഴിവാക്കണം. കൃഷി ആവശ്യത്തിനും മറ്റുമായി പോകുന്നവരെ തടയുന്നതിന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോളനികളില്‍ ഭക്ഷ്യ സാധനങ്ങളുടെ വിതരണം നടത്തുന്നതിന് ട്രൈബല്‍ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
 
അന്യ ജില്ലകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ വയനാട്ടിലേക്ക് എത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത് തടയുന്നതിനായി ചുരങ്ങളില്‍ പോലീസ് സ്‌ക്വാഡുകളെ നിയോഗിക്കും. കർണാടക തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന തന്നാലും വയനാട്ടിലേക്ക് നിരവധി മാർഗ്ഗങ്ങൾ ഉള്ളതിനാൽ എല്ലാ വഴികളിലും പരിശോധന കർശനമാക്കാൻ ആണ് തീരുമാനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *