May 19, 2024

നിരീക്ഷണത്തിനുള്ളവരെ നിരീക്ഷിക്കാൻ വയനാട് ജില്ലാ സൈബർ സെല്ലിൽ ആധുനിക ജിയോ ഫെൻസിങ് സംവിധാനം .

0
കൊറോണ വൈറസ് ബാധിതരെയും, അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു വീടുകളിലും, ആശുപത്രികളിലും മറ്റും  കഴിയുന്ന ആളുകളെ നിരീക്ഷിക്കാൻ വയനാട് ജില്ലാ സൈബർ സെല്ലിൽ ആധുനിക ജിയോ ഫെൻസിങ് സംവിധാനം നിലവിൽ വന്നു. 
Covid-19 പിടിപെട്ടും  കൊറോണ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടും വിവിധ സ്ഥലങ്ങളിൽ ഐസോലേഷനിൽ കഴിയുന്ന ആളുകളെ ഏത് സമയത്തും നിരീക്ഷിക്കാൻ സാധിക്കുന്ന ജിയോ ഫെൻസിങ് സോഫ്റ്റ്‌വെയർ സംവിധാനം വയനാട് സൈബർ സെല്ലിൽ നിലവിൽ വന്നു,  നിരീക്ഷണത്തിൽ ഇരിക്കുന്ന  ആളുകൾ അവർ വസിക്കുന്ന പ്രദേശത്തുനിന്ന് പുറത്തുകടന്ന്‌ മറ്റെവിടേക്കെങ്കിലും യാത്ര ചെയ്യുകയോ, ചുറ്റി തിരിയുകയോ ചെയ്താൽ ആ നിമിഷം തന്നെ സൈബർ സെല്ലിലുള്ള ജി യോ ഫെൻസിങ്  സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുകയും, ജില്ലാ പോലീസ് കൊറോണ സെല്ലിനും, ജില്ലാ പോലീസ് മേധാവിക്കും നോട്ടിഫിക്കേഷൻ ചെല്ലുകയും ചെയ്യുന്നു.. ഇപ്രകാരം നിർദേശങ്ങൾ പാലിക്കാതെ ചുറ്റിതിരിയുന്ന ആളുകളുടെ ജിപിഎസ് ലൊക്കേഷൻ സഹിതമാണ്, പോലീസിന് വിവരം ലഭിക്കുന്നത്. ഇപ്രകാരം നിർദേശങ്ങൾ പാലിക്കാതെ കറങ്ങി  പരിപാടികളിൽ പങ്കെടുക്കുകയോ, പൊതു ഇടങ്ങളിൽ പോകുകയോ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾക്കാണ്  ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *