September 26, 2026

ഭൂമി ഏറ്റെടുക്കല്‍: സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫീസ് അനുവദിക്കണമെന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:വികസന പ്രവര്‍ത്തനങ്ങള്‍ക്കു ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനു നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനു ജില്ലയില്‍ സ്‌പെഷല്‍ തഹസില്‍ദാര്‍(എല്‍എ) ഓഫീസ് അനുവദിക്കണമെന്നു എന്‍ജിഒ അസോസിയേഷന്‍ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. 
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ജോലികള്‍ക്കു ജില്ലയില്‍ വെള്ളമുണ്ട സ്‌പെഷല്‍ തഹസില്‍ദാര്‍(എല്‍എ) ഓഫീസ് മാത്രമാണ് ഉള്ളത്. കാരാപ്പുഴ ജല സേചന പദ്ധതി, ബാണാസുര ജലസേചന പദ്ധതി, കുറ്റ്യാടി ഓഗ്‌മെറ്റേഷന്‍  സ്‌കീം എന്നിവയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങളാണ് ഈ ഓഫീസിനു കീഴില്‍ പ്രധാനമായും  നടത്തുന്നത്. ഈ പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍  ബത്തേരി സബ്‌കോടതിയിലും ഹൈക്കോടതിയിലും നടന്നുവരികയാണ്.  സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫീസ് അനുവദിച്ചല്‍ ജില്ലയില്‍ പുതുതായി വിഭാവനം ചെയ്ത ജലസേചന പദ്ധതികള്‍ക്കും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍  വേഗത്തിലാക്കാന്‍ കഴിയുമെന്നു യോഗം വിലയിരുത്തി. ജില്ലാ സെക്രട്ടറി കെ.എ. മുജീബ് അധ്യക്ഷത വഹിച്ചു.ബ്രാഞ്ച് പ്രസിഡന്റ് വി.ടി. സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ജിതേഷ്, ആര്‍. ചന്ദ്രശേഖരന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, എം.കെ. ശിവരാമന്‍, ജയിംസ് കുര്യന്‍, ബെന്‍സി ജേക്കബ്, രാമചന്ദ്രന്‍, ഷൈജു, കെ. വേണു, ഷോബി എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *