September 26, 2026

ആളെ കൂട്ടി വിവാഹം നടത്തി. : ഗൃഹനാഥനെതിരെ പോലീസ് കേസ് എടുത്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ്-19   വൈറസ്  വ്യാപനം തടയുന്നതിന്റെ ഭാഗമായി അമ്പലവയൽ പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .. ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും ആജ്ഞ അവഗണിച്ചു കൊണ്ട് 100 ഓളം പേരെ പങ്കെടുപ്പിച്ചു ഇന്ന് ഉച്ചയ്ക്ക്  മകളുടെ വിവാഹ സൽക്കാരം  നടത്തിയ  അമ്പലവയൽ ആണ്ടൂർ  സ്വദേശി എമ്മോങ്ങോടൻ വീട്ടിൽ സെയ്തലവി എന്നയാളെ പ്രതിചേർത്ത്  കേസ് രജിസ്റ്റർ ചെയ്തതു . ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശങ്ങൾ അവഗണിച്ചു കൊണ്ട് ഇത്തരം ചടങ്ങുകൾ നടത്തുന്നവർക്കെതിരെ ഇനിയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *