April 25, 2024

മാതൃകയായി സ്വയം ക്വാറന്റൈനിൽ പ്രവേശിച്ച് പ്രവാസി യുവാവ്

0
Img 20200321 Wa0377.jpg
കൊറോണ വൈറസ് വ്യാപകമാവുന്ന ഈ ഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളായിട്ടുള്ള ആളുകൾ ആ വിവരം സംസ്ഥാന ആരോഗ്യ വകുപ്പിനെയും പോലീസിനെയും അറിയിക്കണമെന്ന് സംസ്ഥാന സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മാത്രവുമല്ല ഇങ്ങനെ വരുന്നവർ നിർബന്ധമായും പൊതു ഇടങ്ങളിൽ ഇറങ്ങുകയോ പൊതു വാഹനങ്ങളിൽ സഞ്ചരിക്കുകയോ ചെയ്യാതെ പതിനാല് ദിവസം നിബന്തനകൾക്ക്  വിധേയമായി പുറത്തിറങ്ങാതെ സ്വന്തം വീടിന്റെ  ഉള്ളിൽ കഴിഞ്ഞു കൂടണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഈ നിബന്ധനകൾ എല്ലാം കാറ്റിൽ പറത്തി കൊണ്ട് ചില ആളുകൾ പരസ്യമായി സമൂഹത്തിൽ ഇറങ്ങുന്ന അവസ്ഥയുണ്ട്. എന്നാൽ സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതോടപ്പം തന്നെ കൊണ്ട് സമൂഹത്തിന് ഒരു ദ്രോഹമുണ്ടാവരുത് എന്ന് കരുതി സമൂഹത്തിന്  മാതൃകയാവുകയാണ് ഇവിടെ ഒരു യുവാവ്.. വെള്ളമുണ്ട പന്ത്രണ്ടാം മൈൽ പൂരിഞ്ഞി സ്വദേശി കൊക്കോടൻ വീട്ടിൽ അയ്യൂബ് ആണ് തന്റെ സാമൂഹിക പ്രിതിബദ്ധത കൊണ്ട് വ്യത്യസ്തനാവുന്നത്. ഖത്തറിൽ ജോലി ചെയ്യുന്ന അയ്യുബ് കൊറോണ വൈറസ് ഭീതിയെ തുടർന്ന് താൻ ജോലി ചെയ്യുന്ന സ്ഥാപനം അടച്ചു പൂട്ടിയതിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു.  കഴിഞ്ഞ വ്യാഴാഴ്ച നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ അയൂബ് നേരെ വീട്ടിലെത്തി ക്വാറന്റൈൻ    രീതി സ്വീകരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് അവർ വീട്ടിലെത്തി വേണ്ട നിർദ്ദേശങ്ങൾ നൽകി. കൊറോണ വൈറസ് വ്യാപകമാവുന്ന പശ്ചാത്തലത്തിൽ വിദേശ യാത്ര നടത്തിയ ആൾ എന്ന നിലയിൽ  രാജ്യസ്നേഹത്തിന്റെ ഭാഗമായി സർക്കാർ നിർദ്ദേശങ്ങൾ പൂർണമായി പാലിച്ചു കൊണ്ട് താൻ വീട്ടിൽ വിശ്രമത്തിലാണെന്നും പതിനാല് ദിവസത്തിന് ശേഷം മാത്രമേ ബന്തുക്കളെയും നാട്ടുകാരെയും കാണുകയുള്ളുവെന്നും സൂചിപ്പിക്കുന്ന ഒരു നോട്ടീസ് ബോർഡ് വീട്ടു ചുമരിൽ പതിച്ചിട്ടുണ്ട്. 
                    അസീസ് തേറ്റമല
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *