October 1, 2026

ചെക്ക് പോസറ്റുകളില്‍ തങ്ങി നില്‍ക്കരുത്: കളിക്കളങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി

0
By ന്യൂസ് വയനാട് ബ്യൂറോ


ചെക്ക് പോസ്റ്റുകളിലും ജില്ലയിലെ കളിക്കളങ്ങളിലും  നിയന്ത്രണം ഏര്‍പ്പെടുത്തി.  ഇനിയൊരു അറിയിപ്പുണ്ടാക്കുന്നതുവരെ ജില്ലയിലെ കളിക്കളങ്ങളില്‍ കായിക വിനോദങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ ഏര്‍പ്പെടരുത്.  ചെക്ക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്നവരെ കൂടാതെ മറ്റുള്ളവര്‍ തങ്ങി നില്‍ക്കരുത്. ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കളിക്കളങ്ങളില്‍ കുട്ടികളടക്കമുള്ളവര്‍ ഇടപെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ചെക്ക് പോസ്റ്റുകളിലെ പരിശോധന വേളയില്‍ അനാവശ്യമായി ജനങ്ങള്‍ കൂടി നില്‍ക്കുന്നതും അധികൃതരുടെ ശ്രദ്ധയില്‍ പതിഞ്ഞിരുന്നു. ജോലിയിലുള്ളവര്‍ ഒഴികെയുള്ളവര്‍ ഇവിടെ പ്രവേശിക്കുന്നതിനും കര്‍ശനമായി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *