ഹോട്ടലുകളില്‍ ഭക്ഷണപൊതി വാഹനങ്ങള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നിയന്ത്രണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad


കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പരമാവധി ഹോട്ടലുകളില്‍ നിന്ന് ഭക്ഷണപൊതികള്‍ നല്‍കണം. ഭക്ഷണം പൊതിയാന്‍ പ്ലാസ്റ്റിക്ക് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അതത് പ്രദേശങ്ങളിലെ തുറന്ന് പ്രവര്‍ത്തിക്കേണ്ട ഹോട്ടലുകലുടെ ലിസ്റ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കി നല്‍കണം. ആളുകള്‍ ഇല്ലാത്തതിനാല്‍ ഹോട്ടലുകള്‍ പൂര്‍ണ്ണമായും അങ്ങാടികളില്‍ അടച്ചിടുന്ന പ്രവണത ഒഴിവാക്കാനാണ് ദിവസങ്ങള്‍ ഇടവിട്ട് തുറക്കേണ്ട ഹോട്ടലുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. 

റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും പുതിയ താമസക്കാരെ അനുവദിക്കരുതെന്ന് റിസോര്‍ട്ട് ഹോട്ടല്‍ ഉടമസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലുമായി നിലവില്‍ താമസിക്കുന്ന അന്യ ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളെ അതത് പ്രദേശങ്ങളിലേക്ക് തിരിച്ച് അയക്കണം. ഇതിനായി  അതിര്‍ത്തി വരെ എത്തിക്കുന്നതിന് ടൂറിസ്റ്റ് ടാക്‌സികളുടെ സേവനം തേടാം. മറ്റു ജില്ലകളില്‍ നിന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം  നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ജില്ലയിലെ വിവിധ റിസോര്‍ട്ടുകളിലായി താമസിക്കാനെത്തുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 

കുടക്, മൈസൂര്‍, നീലഗിരി എന്നിവിടങ്ങളിലേക്ക് ജില്ലയില്‍ നിന്നുള്ള വാഹനങ്ങള്‍ കര്‍ശനമായി നിരോധിച്ച സാഹചര്യത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് എത്തുന്നവര്‍ക്ക് അതിര്‍ത്തി വരെ മാത്രമാണ് വാഹന സംവിധാനം ലഭ്യമാകുന്നത്. അതിര്‍ത്തിയില്‍ നിന്ന് ഇത്തരത്തില്‍ എത്തുന്ന യാത്രക്കാരെ  വീടുകളില്‍ എത്തിക്കുന്നതിന് ടൂറിസ്റ്റ് ടാക്‌സി വാഹനങ്ങളുടെ സേവനം ആവശ്യപ്പെട്ടു. ഇങ്ങനെ എത്തുന്നവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍  സ്വീകരിക്കേണ്ട മുന്‍ കരുതലുകളെക്കുറിച്ച് ബോധവത്കരണം നല്‍കും.  ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംഘടനകളുടെയും സംരംഭകരുടെയും യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, എ.ഡി.എം തങ്കച്ചന്‍ ആന്റണി, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, മുഹമ്മദ് യൂസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക തുടങ്ങിയവര്‍ പങ്കെടുത്തു. 
Ad

കൽപ്പറ്റ: വയനാട് ജില്ലയിലെ വൻകിട,ചെറുകിട തോട്ടം തൊഴിലാളികൾ ലോക്ക് ഡൗണിൻ്റെ സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ദാരിദ്ര്യത്തിലും പട്ടിണിയിലും ആണെന്നും അവരുടെ ജീവിത സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ...
Read More
.  കൽപ്പറ്റ:കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി എം.പി. സ്വന്തം നിലക്ക് വയനാട് ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചൺ,  ട്രൈബൽ കമ്മ്യൂണിറ്റി  കിച്ചൺ എന്നിവക്കായി ജില്ലയിലെ  23 പഞ്ചായത്തുകൾക്കും ...
Read More
    ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡൊണേറ്റഡ് ഡ്രഗ് കാമ്പയിനിന് തുടക്കമായി.  മരുന്ന് ആവശ്യമുള്ളവര്‍ക്ക് സ്‌പോണ്‍സര്‍മാര്‍ മുഖേന മരുന്ന് ലഭ്യമാക്കുന്ന പദ്ധതിയാണിത്. ദീര്‍ഘകാലമായി തുടരുന്ന അസുഖങ്ങള്‍ക്ക് ...
Read More
   ജില്ലയില്‍ 338 പേര്‍ കൂടി കോവിഡ് 19 നിരീക്ഷണത്തില്‍. നിരീക്ഷണത്തിലുളളവരുടെ ആകെയെണ്ണം 12647 ആണ്. കോവിഡ് സ്ഥിരീകരിച്ച 3 പേരുള്‍പ്പെടെ 10 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത് ...
Read More
    ലോക്ക്ഡൗണ്‍ കാലത്തെ സര്‍ഗാത്മകമാക്കാന്‍ അവസരമൊരുക്കി ജില്ലാ ഭരണകൂടം. ഐ.എ.ജി വയനാട്, ശ്രേയസ്സ് സുല്‍ത്താന്‍ ബത്തേരി എന്നിവരുടെ സഹകരണത്തോടെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും കോവിഡ് 19 ...
Read More
           ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലായിരുന്ന 109 പേര്‍ വീടുകളിലേക്ക് മടങ്ങി. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 54 പേരും ...
Read More
     കോവിഡ് നിയന്ത്രണങ്ങളില്‍ ആശ്വാസമാവുകയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍. ജില്ലയില്‍ ഇതുവരെ 82,186 പേര്‍ക്ക് ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളിലെ സാമൂഹ്യപെന്‍ഷനുകള്‍ വിതരണം ചെയ്തു. സഹകരണ ബാങ്കുകള്‍ ...
Read More
: വർദ്ധമാന മഹാവീർ ജയന്തി ആഘോഷിക്കാനുള്ള അപൂർവ്വ അവസരം ജൈനമതകാർക്ക്  നഷ്ടമായി. സി.വി. ഷിബുകൽപ്പറ്റ. : :ബത്തേരിയിലെ പുരാതന ജൈനക്ഷേത്രമായ  കല്ലമ്പലത്തിൽ  വർഷത്തിലൊരിക്കൽ മാത്രം ജൈന മതക്കാർക്ക്  പ്രവേശിക്കാനുള്ള അനുമതി  ...
Read More
          ജില്ല ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും ഫിഷറീസ് വകുപ്പിന്റേയും നേതൃത്വത്തില്‍ കല്‍പ്പറ്റ, മീനങ്ങാടി മേപ്പാടി എന്നിവടങ്ങളിലെ മത്സ്യമാര്‍ക്കറ്റുകളിലും വില്‍പ്പന ശാലകളിലും പരിശോധന ...
Read More
കൽപ്പറ്റ :   കോവിഡ് 19 പശ്ചാത്തലത്തില്‍ കേരള  മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് നല്‍കുന്ന തിരിച്ചു അടക്കേണ്ടാത്ത   വായ്പക്കുള്ള അപേക്ഷാഫാറം  ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *