April 19, 2026

കോവിഡ് 19 : തിരിച്ചെത്തിയ പട്ടിക വർഗ്ഗക്കാരെ മാറ്റി പാർപ്പിക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് 19 റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ജോലി ചെയ്തവരും വയനാട്ടിലേക്ക് തിരിച്ചെത്തിയവരുമായ പട്ടിക വർഗക്കാരെ മാറ്റിപ്പാർപ്പിക്കുന്നതിന് സൗകര്യങ്ങളൊരുക്കുന്നതിന് ജില്ലാ കലക്ടർ ട്രൈബൽ വകുപ്പിന് നിർദ്ദേശം നൽകി. വീടുകളിൽ തനിച്ചു കഴിയാൻ നിർദ്ദേശിക്കപ്പെട്ട ഇവർക്ക് വീടുകളിൽ അതിനുള്ള സൗകര്യമില്ലെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പലരും കുടിലുകളിലാണ് കഴിയുന്നത്. ട്രൈബൽ ഹോസ്റ്റലുകൾ കോവിഡ് കെയർ സെൻ്ററുകളാക്കി മാറ്റിയിട്ടുണ്ട്.  അതിർത്തി ചെക് പോസ്റ്റുകളിൽ എത്തുന്ന പട്ടികവർഗ വിഭാഗക്കാരുടെ  സഹായത്തിനായി  പട്ടികവർഗ്ഗ വകുപ്പ് ഉദ്യോഗസ്ഥനെ നിയോഗിക്കും. നിരീക്ഷണത്തിന് നിർദ്ദേശികപ്പെടുന്നവരെ കോവിഡ് കെയർ സെൻ്ററുകളിൽ എത്തിക്കാൻ ട്രാൻസ്പോർട്ട് ബസ് ഏർപ്പെടുത്താനും ഉത്തരവിട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *