തൊവരിമല ഭൂസമരം തല്‍ക്കാലം നിർത്തി : ജില്ലാ ഭരണകൂടം കിറ്റ് നൽകി പറഞ്ഞയച്ചു.

  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Ad

     കൊറോണ രോഗ വ്യാപന പശ്ചാത്തലത്തില്‍ തൊവരിമല ഭൂസമരക്കാര്‍ സമരപന്തലില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കും. സുരക്ഷാര്‍ത്ഥം മാറി നില്‍ക്കണമെന്ന ജില്ലാ ഭരണകുടത്തിന്റെ നിര്‍ദേശം മാനിച്ചാണ് തൊവരിമല ഭൂസമരക്കാര്‍ മാതൃക പരമായ തീരുമാനമെടുത്തത്. അയല്‍ജില്ലകളിലും കുടകിലും കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ അവിടങ്ങളിലുളളവര്‍ സമര പന്തലിലെത്തുന്നത് സമരക്കാരെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നതിലാണ് മാറി നില്‍ക്കാന്‍ ജില്ലാ ഭരണകുടം നിര്‍ദ്ദേശിച്ചത്. ഇതേതുടര്‍ന്ന് സമര സംഘടനാ പ്രതിനിധികള്‍ ചൊവ്വാഴ്ച്ച രാവിലെ കളക്ടറുടെ ചേബറിലെത്തി ഇതിനുള്ള സന്നദ്ധത അറിയിച്ചു. സമരക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റ്, സോപ്പ്, സാനിറ്റെസര്‍, മാസ്‌ക്ക് തുടങ്ങിയവ ജില്ലാ ഭരണകൂടം വിതരണം ചെയ്തു. സമരക്കാര്‍ സ്വന്തം കോളനികളിലേക്ക് തിരികെ പോകണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. സമരക്കാരോടെപ്പം പന്തലില്‍ കഴിഞ്ഞു വന്ന ജോസഫ് എന്നയാളെ സാമുഹ്യ നീതി വകുപ്പിന്റെ വൃദ്ധ സദനത്തിലേക്ക് മാറ്റും. 2019 ഏപ്രില്‍ 24 മുതല്‍ കളക്ട്രറ്റിനു മുന്നില്‍  ആരംഭിച്ചതാണ് തൊവരിമല ഭൂസമരം
Ad

വയനാട് എം.പി. രാഹുൽ ഗാന്ധി സ്വന്തം നിലയിൽ താല്പര്യമെടുത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് അനുവദിച്ച അഞ്ഞൂറ് കിലൊ അരി, അമ്പത് കിലൊ ചെറുപയർ, അമ്പത് കിലൊ കടല എന്നിവ ...
Read More
വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് മാനന്തവാടി താലൂക്കിലെ  വിവിധ ഭാഗങ്ങളിലായി നടത്തി പരിശോധനകളിൽ 2 അബ്കാരി കേസുകൾ കണ്ടെടുത്തു. വാളാട് എച്ച്.എസ്. വട്ടോളി റോഡിൽ  പാലമൂട്ടിൽ രാമചന്ദ്രൻ ...
Read More
.കൽപറ്റ: കോവിഡ് 19 രോഗീപരിചരണത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്ക് ഉപകരിക്കുന്ന പി.പി.ഇ കിറ്റുകൾ നിർമ്മിച്ച് നൽകി കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേൻ ...
Read More
. ഡി.വൈ.എഫ്.ഐ.വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടുകളിൽ പച്ചക്കറിക്കൃഷി ചെയ്യുന്ന പ്രവർത്തനമാണ് ഏറ്റെടുക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണായതിനാൽ  പച്ചക്കറികൾ ...
Read More
  കൽപ്പറ്റ :നേത്രരോഗത്തിന് ദീർഘ കാലമായി ചികിത്സയിലായിരുന്ന ഒരു വയസ്സുള്ള നായകുട്ടിക്ക് വിജയകരമായി ശസ്ത്രക്രിയനടത്തി. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്സ്വദേശിനിയായ ശ്രീമതി ശോഭനനായരുടെ പഗ് ഇനത്തിൽപെട്ട ടിന്റു എന്ന ഒരു ...
Read More
       കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുളള പച്ചക്കറി വിത്തുകളുടെ വിതരണം തുടങ്ങി. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന മുദ്രാവാക്യത്തോടെ നടപ്പാക്കുന്ന ...
Read More
ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ താമസിപ്പിച്ചിരുന്ന 125 പേര്‍ സ്വന്തം വീടുകളിലേക്ക് തിരികെ പോയ സാഹചര്യത്തില്‍ സെന്ററുകളായി ഉപയോഗിച്ചിരുന്ന സ്ഥാപനങ്ങള്‍ വൃത്തിയാക്കി. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ ...
Read More
വയനാടിന്റെ കരുതലിലും സംരക്ഷണത്തിലും ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിഞ്ഞിരുന്ന 125 പേര്‍ സ്വന്തം വീടുകളിലെത്തി. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ 14 ദിവസത്തെ നീരിക്ഷണത്തിനു ശേഷമാണ് ...
Read More
   കോവിഡ് പശ്ചാത്തലത്തില്‍ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില എന്നിവ കണ്ടെത്തുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൈത്തിരി താലൂക്ക് സപ്ലൈഓഫീസറുടെ ...
Read More
         കോവിഡിനെതിരേ ശക്തമായ പ്രതിരോധം തീര്‍ത്ത് ജില്ലയിലെ ഡയാലിസിസ് രോഗികള്‍ക്ക് തണലാവുകയാണ് ആരോഗ്യകേരളം വയനാട് പാലിയേറ്റീവ് വിഭാഗം. തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ഉറച്ച ...
Read More

  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *