August 14, 2026

രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഹോമിയോ മരുന്നുകളുടെ വിതരണം തുടങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ
ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്തു
   കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഹോമിയോ മരുന്നുകളുടെ വിതരണം ജില്ലയില്‍ തുടങ്ങി. സിവില്‍ സ്റ്റേഷനിലും ഹോമിയോ വിഭാഗത്തിന്റെ കീഴിലെ ജില്ലയില്‍  41 ഹോമിയോ ഡിസ്പന്‍സറികളിലൂടെയുമാണ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നത്. ട്രൈബല്‍ പ്രെമോട്ടേഴ്‌സും കുടുംബശ്രീയും ചേര്‍ന്നാണ് കോളനികളി ലേക്കുള്ള മരുന്നുകള്‍  വിതരണം നടത്തുക. ജില്ലയിലെ മുഴുവന്‍ പൊതുജനങ്ങളിലേക്കും പ്രതിരോധ മരുന്നിന്റെ ഉപയോഗം എത്തിക്കുമെന്നും ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത പുരുഷോത്തമന്‍ പറഞ്ഞു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡോ. മുഹമ്മദ് കോയ, ഡോ. ബിജി പ്രവീണ്‍ തുടങ്ങിയവര്‍ സിവില്‍ സ്റ്റേഷനില്‍ നടന്ന മരുന്ന് വിതരണത്തിന് നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *