March 29, 2024

ഇത് വിദേശത്തല്ല : നമ്മുടെ നാട്ടിലും പൊതു ഇടങ്ങൾ അണുവിമുക്തമാക്കി ഫയർ ഫോഴ്സിന്റെ വാട്ടർ മിസ്റ്റ് പ്രയോഗം.

0
Img 20200324 Wa0369.jpg
കൽപ്പറ്റ: ഇതുവരെ വിദേശങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന വാട്ടർ   മിസ്റ്റ് പ്രയോഗത്തിലൂടെ ഉള്ള അണുനശീകരണം നമ്മുടെ നാട്ടിലും നടന്നു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  അഗ്നിരക്ഷാ സേനയിലെ അംഗങ്ങൾ ആണ് അത്യാധുനിക യന്ത്രമുപയോഗിച്ച് പൊതു ഇടങ്ങൾ അണുവിമുക്തം ആക്കിയത് . കൽപ്പറ്റയിലെ ജില്ല അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ കൈനാട്ടി മുതൽ മീനങ്ങാടി ടൗൺ വരെയുള്ള പ്രധാന സ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കി.ബത്തേരി അഗ്നി രക്ഷാ നിലയത്തിന്റെ  നേതൃത്വത്തിൽ ബത്തേരി നഗര പ്രദേശങ്ങളിലെ മുഴുവൻ പൊതു ഇടങ്ങളും ഓഫീസ് പരിസരങ്ങളും ശുചിയാക്കി അണുവിമുക്തമാക്കി.മാനന്തവാടിയിൽ മാനന്തവാടി അഗ്നിരക്ഷാ  നിലയത്തിന്  നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങളും അണുനാശിനി പ്രയോഗവും. കേരള കർണാടക അതിർത്തിയായ മുത്തങ്ങ ചെക്ക് പോസ്റ്റിൽ കഴിഞ്ഞദിവസം  വാഹനങ്ങളിൽ എത്തിയ യാത്രക്കാർക്ക് നേരെയും വാട്ടർ   മിസ്റ്റ്  പ്രയോഗം നടത്തി അണുവിമുക്തമാക്കിയിരുന്നു. വാഹനങ്ങളിൽ ഇത് ഉപയോഗിക്കുന്നുണ്ട് വയനാട് ജില്ലയിൽ ഇതുവരെ ഒരു കൊ  റോണ പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ പൂർണമായ പ്രതിരോധ സാധ്യമാക്കാനാണ് ഫയർഫോഴ്സും പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർക്കുന്നത്. ആരോഗ്യ വകുപ്പിന്റെയും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സന്നദ്ധ പ്രവർത്തകരുടെയും  നേതൃത്വത്തിൽ നാട്ടിലെങ്ങും ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.

ജനത കർഫ്യു ദിനത്തിൽ വീടുകളിലും ശുചീകരണ പ്രവർത്തികൾ നടന്നിരുന്നു. ഇവിടങ്ങളിലെല്ലാം അണുവിമുക്തമാക്കുന്നതോടു  കൂടി മാത്രമേ പ്രതിരോധപ്രവർത്തനങ്ങൾ പൂർണമാകൂ.ഇതിനിടയിലും പൊതുജനങ്ങൾ നിരത്തിലിറങ്ങുന്നത് ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾക്ക്  വിലങ്ങ് തടി ആകുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *