വളർത്തുമൃഗങ്ങൾക്ക് ആവശ്യത്തിനുളള തീറ്റയും ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് വയനാട് കൊമേർഷ്യൽ ഡയറി ഓണേഴ്സ് അസോസിയേഷൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
കൽപ്പറ്റ: ലോക്ക് ഡൗൺ

കാലത്ത്  അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിനോടൊപ്പം വളർത്തുമൃഗങ്ങൾക്ക്  ആവശ്യത്തിനുളള തീറ്റയും ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വയനാട് കൊമേർഷ്യൽ ഡയറി ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മിൽമ ഒരുദിവസം പാൽ സ്വീകരിക്കാത്തതിനാൽ ലക്ഷങ്ങളുടെ വരുമാനനഷ്ടം ആണ് വയനാട്ടിലെ ക്ഷീര മേഖലയ്ക്ക് ഉണ്ടായിട്ടുള്ളത് എന്ന് 

 ജനറൽ സെക്രട്ടറി ഡോ. പ്രസൂൺ പൂതേരി പറഞ്ഞു.
. കാലിത്തീറ്റ അവശ്യ സർവീസായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലോറി ഡ്രൈവർമാർ ലോഡ് കൊണ്ടുവരുവാൻ വിസമ്മതിക്കുകയാണ്. വയനാട്ടിലെ ഫാം ഉടമകളിൽ ഏറെയും കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ചോളത്തണ്ടാണ് പച്ചപുല്ലിന് പകരമായി നൽകുന്നത്. അതിർത്തികൾ അടച്ചതോടെ അതിന്റെ വരവും നിന്നു. അതോടെ വയനാട്ടിലെ ക്ഷീരകർഷകർ ദുരിതത്തിൽ ആയിരിക്കുകയാണ്. ക്ഷീരവികസനവകുപ്പ്  മുൻകൈ എടുത്തു ക്ഷീരമേഖലയിലെ ഈ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണം. സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്നവർക്ക് ഏപ്രിൽ  മാസത്തെ പാലിന്റെ വില അഡ്വാൻസായി നൽകുവാൻ മിൽമ തയ്യാറാകണം. അന്തർ-സംസ്ഥാന അതിർത്തിയിലൂടെ ചോളത്തണ്ട്, ഉണക്കപ്പുല്ല്, മറ്റു തീറ്റസാധങ്ങൾ കൊണ്ടുവരുന്നതിനുള്ള സാഹചര്യം ജില്ലാഭരണകൂടം ഇടപെട്ട്  നടപടിയുണ്ടാവണെന്നും ഇവർ ആവശ്യപ്പെട്ടു.. അത്യാവശ്യഘട്ടങ്ങളിൽ പശുക്കളുടെ രോഗ ചികിത്സയ്ക്കായി ബ്ലോക്ക്‌ അടിസ്ഥാനത്തിൽ  ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ മൃഗാശുപത്രികൾ താത്കാലികമായി ആരംഭിക്കുവാൻ വേണ്ട നടപടികൾ  മൃഗസംരക്ഷണവകുപ്പ് സ്വീകരിക്കണം.  
Ad

വയനാട് എം.പി. രാഹുൽ ഗാന്ധി സ്വന്തം നിലയിൽ താല്പര്യമെടുത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് അനുവദിച്ച അഞ്ഞൂറ് കിലൊ അരി, അമ്പത് കിലൊ ചെറുപയർ, അമ്പത് കിലൊ കടല എന്നിവ ...
Read More
വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് മാനന്തവാടി താലൂക്കിലെ  വിവിധ ഭാഗങ്ങളിലായി നടത്തി പരിശോധനകളിൽ 2 അബ്കാരി കേസുകൾ കണ്ടെടുത്തു. വാളാട് എച്ച്.എസ്. വട്ടോളി റോഡിൽ  പാലമൂട്ടിൽ രാമചന്ദ്രൻ ...
Read More
.കൽപറ്റ: കോവിഡ് 19 രോഗീപരിചരണത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്ക് ഉപകരിക്കുന്ന പി.പി.ഇ കിറ്റുകൾ നിർമ്മിച്ച് നൽകി കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേൻ ...
Read More
. ഡി.വൈ.എഫ്.ഐ.വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടുകളിൽ പച്ചക്കറിക്കൃഷി ചെയ്യുന്ന പ്രവർത്തനമാണ് ഏറ്റെടുക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണായതിനാൽ  പച്ചക്കറികൾ ...
Read More
  കൽപ്പറ്റ :നേത്രരോഗത്തിന് ദീർഘ കാലമായി ചികിത്സയിലായിരുന്ന ഒരു വയസ്സുള്ള നായകുട്ടിക്ക് വിജയകരമായി ശസ്ത്രക്രിയനടത്തി. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്സ്വദേശിനിയായ ശ്രീമതി ശോഭനനായരുടെ പഗ് ഇനത്തിൽപെട്ട ടിന്റു എന്ന ഒരു ...
Read More
       കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുളള പച്ചക്കറി വിത്തുകളുടെ വിതരണം തുടങ്ങി. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന മുദ്രാവാക്യത്തോടെ നടപ്പാക്കുന്ന ...
Read More
ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ താമസിപ്പിച്ചിരുന്ന 125 പേര്‍ സ്വന്തം വീടുകളിലേക്ക് തിരികെ പോയ സാഹചര്യത്തില്‍ സെന്ററുകളായി ഉപയോഗിച്ചിരുന്ന സ്ഥാപനങ്ങള്‍ വൃത്തിയാക്കി. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ ...
Read More
വയനാടിന്റെ കരുതലിലും സംരക്ഷണത്തിലും ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിഞ്ഞിരുന്ന 125 പേര്‍ സ്വന്തം വീടുകളിലെത്തി. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ 14 ദിവസത്തെ നീരിക്ഷണത്തിനു ശേഷമാണ് ...
Read More
   കോവിഡ് പശ്ചാത്തലത്തില്‍ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില എന്നിവ കണ്ടെത്തുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൈത്തിരി താലൂക്ക് സപ്ലൈഓഫീസറുടെ ...
Read More
         കോവിഡിനെതിരേ ശക്തമായ പ്രതിരോധം തീര്‍ത്ത് ജില്ലയിലെ ഡയാലിസിസ് രോഗികള്‍ക്ക് തണലാവുകയാണ് ആരോഗ്യകേരളം വയനാട് പാലിയേറ്റീവ് വിഭാഗം. തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ഉറച്ച ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *