April 25, 2024

വീടാകാശം-2020: കുട്ടികൾക്കായി മാനന്തവാടി ബി.ആര്‍.സി യുടെ വിവിധ പരിപാടികൾ.

0
മാനന്തവാടി :  മാനന്തവാടി ബി.ആര്‍.സി ആവിഷ്‌കരിച്ച സവിശേഷ  പരിപാടിയാണ് വീടാകാശം-2020
കൊറോണക്കാലത്തെ ക്വാറന്റയിന്‍ ദിനങ്ങള്‍ നമ്മുടെ കുട്ടികള്‍ എങ്ങനെ അതിജീവിച്ചു എന്നതിന്റെ സാക്ഷ്യം കൂടിയായിരിക്കും, ബി.ആര്‍.സി തലത്തില്‍ നടക്കുന്ന ഈ പരിപാടി. കുട്ടികൾക്കായി 5 ഓണ്ലൈൻ  മത്സരങ്ങളാണ് ബി ആർ സി ഒരുക്കിയിരിക്കുന്നത് മാർച്ച് 26 മുതൽ 31 വരെയുള്ള ഒരാഴ്ചക്കാലത്തെ കുട്ടികളുടെ സർഗസൃഷ്ടികളാണ് പരിഗണിക്കുക. പെയിൻ്റിങ്   പോസ്റ്റർ രചന, ഡയറിക്കുറിപ്പ്, വായനാക്കുറിപ്പ്,
സ്ലൈഡ് നിർമാണം എന്നിങ്ങനെ 5  ഇനങ്ങളിലാണ് കുട്ടികൾ സർഗസൃഷ്ടി നിർവഹിക്കേണ്ടത്. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലും മത്സരവും പ്രദർശനവും ഉണ്ടായിരിക്കും.
അഞ്ച് മത്സര ഇനങ്ങൾക്കും ബി ആർ സി തലത്തിൽ ഓരോ വിഭാഗത്തിലും മികച്ച മൂന്ന് സൃഷ്ടികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും  നൽകുന്നതാണ്.ബി.ആർ.സികളിൽ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച രചനകളുടെ  പ്രദർശനവും പ്രകാശനവും കോവിഡ് നിയന്ത്രണ കാലത്തിനു ശേഷം മാനന്തവാടിയിൽ വച്ച് വിപുലമായി സംഘടിപ്പിക്കും.  
മികച്ച സൃഷ്ടികൾ അധ്യാപക ക്ലസ്റ്റർ-പരിശീലന,  അക്കാദമിക്ക് വേദികളിൽ ചർച്ച ചെയ്യും.കോവിഡ് 19 രോഗവും രോഗഭീതിയും, പ്രതിരോധ മാർഗങ്ങൾ, തടയാനുള്ള ആശയങ്ങൾ, പരിസ്ഥിതി വെല്ലുവിളികളും പുതുകാല സാംക്രമികരോഗങ്ങളും, സഹജീവി സ്നേഹവും കരുതലും, കൊറോണാനന്തര പുതുലോകം തുടങ്ങിയ മേഖലകളിലുള്ള കുട്ടികളുടെ ചിന്തയും ആശയങ്ങളുമായിരിക്കണം പെയിൻ്റിങ് & പോസ്റ്റർ, ഡയറിക്കുറിപ്പുകൾ, പ്രസൻ്റേഷൻ , പ്രതികരണക്കുറിപ്പ് എന്നിവയുടെ പ്രമേയം.ഒരു കുട്ടിക്ക് ഒന്നോ അതിൽ കൂടുതലോ ഇനങ്ങളിൽ സൃഷ്ടികൾ മത്സരത്തിനയക്കാം.ഭിന്നശേഷി കുട്ടികളുടെ സൃഷ്ടികൾ പ്രത്യേകം പരിഗണിക്കും കുട്ടികളുടെ സർഗസൃഷ്ടികൾ ഫോട്ടോയെടുത്തോ, CamScanner ഉപയോഗിച്ചോ  ഏപ്രിൽ 1 നകം ബിആർസി ചുമതലയുള്ള വ്യക്തികൾക്ക് വാട്സ് ആപ് നൽകണം.
ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ മുഹമ്മദലി കെ എ, ട്രയിനർമാരായ കൃഷ്ണകുമാർ,അനൂപ് കുമാർ,ബീന പി പി , ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ആനന്ദ് കെ എസ് എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്. 
മത്സരത്തിൻറെ കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു. 
1⃣ *പെയിന്റിംഗ്&പോസ്റ്റർ രചന*1⃣
?ഈ ഇനത്തിൽ പങ്കെടുക്കുന്നകുട്ടികൾ  ഒരു പെയിന്റിഗും ഒരു പോസ്റ്ററും തയ്യാറാക്കണം.
രണ്ടിനും A3 (42cm x 30 cm) വലുപ്പമുണ്ടായിരിക്കണം
?ചാർട്ട് പേപ്പർ, ഡ്രോയിംഗ് ഷീറ്റ് എന്നിങ്ങനെ ഏതുമാവാം     ?പെയിന്റിംഗിന് വാട്ടർ/ ഓയിൽ/ അക്രിലിക് കളർ, ക്രയോൺ  ഏതും ഉപയോഗിക്കാം.
?പോസ്റ്ററിൽ ആശയസംവാദം സാധ്യമാകുന്ന മികച്ച വാക്യങ്ങളുണ്ടാകണം.
?മുകളിൽ പറഞ്ഞ വിഷയത്തിലെ അനുഭവങ്ങൾക്കും ചിന്തകൾക്കുമാവണം പ്രാമുഖ്യം
?ഇവയുടെ ഫോട്ടോ എടുത്ത് ബി ആർസി ചുമതലയുള്ള വ്യക്തിക്ക് വാട്സ്ആപ് അയക്കുന്നതോടൊപ്പം പ്രദർശനത്തിനായി ഒറിജിനൽ സൂക്ഷിച്ചുവെക്കുകയും വേണം.
വാട്സ് ആപ്പ് ചെയ്യേണ്ട നമ്പർ
കൃഷ്ണ കുമാർ.പി- 9072581929
2⃣*ഡയറിക്കുറിപ്പുകൾ*2⃣
?മാർച്ച്26 നും 31 നും ഇടക്കുള്ള ഏതെങ്കിലും 5 ദിവസങ്ങളിലെ കുട്ടിയുടെ ഡയറിക്കുറിപ്പുകളാണ് അയക്കേണ്ടത്.
?മുകളിൽ പറഞ്ഞ വിഷയത്തിലെ അനുഭവങ്ങൾക്കും ചിന്തകൾക്കുമാവണം കുറിപ്പുകളിലെ പ്രാമുഖ്യം.
വാട്സ് ആപ്പ് ചെയ്യേണ്ട നമ്പർ
അനൂപ് കുമാർ.കെ- 9526017484
3⃣*വായനാക്കുറിപ്പ്*3⃣
?കൊറോണക്കാലത്ത് വായിച്ച ഏറ്റവും ഹൃദ്യമായ ഒരു പുസ്തകത്തിന്റെ വായനാനുഭവം സർഗാത്മകമായി ആവിഷ്കരിക്കലാണ് വായനാകുറിപ്പ് മത്സരം.
1 മുതൽ 3 വരെ പേജുകളാവാം.|
വാട്സ് ആപ്പ് ചെയ്യേണ്ട നമ്പർ
ബീന പി.പി- 9747363391
4⃣സ്ലൈഡ് പ്രസന്റേഷൻ➡
?4 മുതൽ 10 വരെ സ്ലൈഡുകൾ
?മുകളിൽ പറഞ്ഞ വിഷയത്തിലെ അനുഭവങ്ങൾക്കും ചിന്തകൾക്കുമാവണം Story Board ൽ പ്രാമുഖ്യം.
?Text,PhotoS,Audio,Video
തുടങ്ങിയവ ഉൾപ്പെടുത്താം
?വാട്സാപ്പിൽ അയക്കുമ്പോൾ പി ഡി എഫ് ആയി അയക്കുക. PPT File അവതരണത്തിന് വരുമ്പോൾ കൊണ്ടുവരേണ്ടതാണ്
വാട്സ് ആപ്പ് ചെയ്യേണ്ട നമ്പർ
ആനന്ദ്.കെ.എസ്.- 8075446404          
                     
5⃣പ്രതികരണക്കുറിപ്പ്5⃣
?മുകളിൽ പറഞ്ഞ വിഷയത്തിലെ അനുഭവങ്ങളും ചിന്തകളും ഉൾപ്പെടുത്തി
ആരോഗ്യ-സാമൂഹ്യ-രാഷ്ട്രീയ-സാംസ്ക്കാരിക മേഖലകളിലെ കുട്ടികൾ നിരീക്ഷിച്ച കാഴ്ചപ്പാടുകളോടുള്ള
പ്രതികരണങ്ങൾ എഴുതുക.
1 മുതൽ 2 പേജ് വരെ മാത്രം
കുറിപ്പായോ,കവിതയായോ, മിനിക്കഥയായോ എഴുതാം.
വാട്സ് ആപ്പ് ചെയ്യേണ്ട നമ്പർ
സൂര്യ. സി.ടി- 94960 05427‬
………………………
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *