July 19, 2026

സപ്ലൈകോ : പുതുക്കിയ പ്രവര്‍ത്തന സമയം

0
By ന്യൂസ് വയനാട് ബ്യൂറോ
     കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി സപ്ലൈകോ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു.മാവേലി സ്റ്റോര്‍, മാവേലി സൂപ്പര്‍ സ്റ്റോര്‍, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, അപ്നാ ബസാര്‍ എന്നിവ ഇടവേളയില്ലാതെ രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെയും മെഡിക്കല്‍ സ്റ്റോര്‍ രാവിലെ 9 മുതല്‍ വൈകീ ട്ട് 6  വരെയും പ്രവര്‍ത്തിക്കും.
നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു
   സപ്ലൈകോയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് താലൂക്ക്തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. വൈത്തിരി, മാനന്തവാടി താലൂക്കില്‍ ടി.ഡി. നാരായണന്‍ കുട്ടിയും (ഡിപ്പോ മാനേജര്‍, സപ്ലൈകോ ഡിപ്പോ മാനന്തവാടി, ഫോണ്‍.9447975275) സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഷൈന്‍മാത്യു(ഡിപ്പോ മാനേജര്‍, സപ്ലൈകോ ഡിപ്പോ സുല്‍ത്താന്‍ ബത്തേരി , 9447975274) ആണ് നോഡല്‍ ഓഫീസര്‍മാര്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *