April 20, 2024

അമിത വില : പരിശോധന നടത്തി

0
    കൊറോണ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍   പി. വി. ജയപ്രകാശിന്റെ നേതൃത്വത്തിലുളള സ്‌ക്വാഡ്  അമ്പലവയല്‍, ബത്തേരി ടൗണ്‍  എന്നിവിടങ്ങളിലെ  പലചരക്ക് , പഴം , പച്ചക്കറി  വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. സവാള , തക്കാളി, പച്ചമുളക് , ചെറിയ ഉളളി എന്നിവയ്ക്ക്  അമിതവില ഈടാക്കിയ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ആവശ്യ സാധന വില നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിച്ചു. പച്ചക്കറി, പലവ്യഞ്ജനങ്ങള്‍  തുടങ്ങിയവയുടെ  വില കുറയ്ക്കുവാനുളള നടപടികളും സ്വീകരിച്ചു. പരിശോധന സ്‌ക്വാഡില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ഇ.എസ് ബെന്നി, നയന പുരുഷോത്തമന്‍, റ്റി .ആര്‍. ബിനല്‍കുമാര്‍  എന്നിവര്‍ പങ്കെടുത്തു. പരിശോധനകള്‍ ഇനിയും തുടരുന്നതാണെന്ന് സപ്ലൈ ഓഫീസര്‍   പറഞ്ഞു. ആവശ്യസാധനങ്ങള്‍ക്ക് അമിതവില  ഈടാക്കുന്നതായും പൂഴ്ത്തിവെയ്പ്പും  ശ്രദ്ധയില്‍പ്പെട്ടാല്‍  04936 220213, 9188527407 എന്നീ നമ്പറുകളില്‍  പരാതിപ്പെടണം.
 
     മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസര്‍ പി. ഉസ്മാന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് മാനന്തവാടി ടൗണില്‍ പലചരക്ക് ,പഴം ,പച്ചക്കറി  വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വില വിവരപ്പട്ടികയില്‍ കൂടുതല്‍ വിലയ്ക്ക്  സാധനങ്ങള്‍ വിറ്റതിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ആവശ്യ സാധന വില നിയന്ത്രണ ഉത്തരവ് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുകയും പച്ചക്കറി ,പല വ്യഞ്ജനങ്ങള്‍ എന്നിവയുടെ വില കുറയ്ക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പരിശോധന സ്‌ക്വാഡില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ജെ. വിനോദ് കുമാര്‍, ടി .സീമ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *