April 25, 2024

കൊണ്ടിട്ടും പഠിക്കാതെ വയനാട്ടുകാർ: കേസുകൾ 273 : 91 വാഹനങ്ങൾ തിരിച്ചു കിട്ടാൻ കോടതി കനിയണം.

0
Img 20200327 Wa0251.jpg
സി.വി. ഷിബു.
കൽപ്പറ്റ: 
 കൊറോണ വൈറസ് വ്യാപനത്തിന് എതിരെ ശക്തമായ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടും പോലീസ് നിരത്തിലിറങ്ങി ലാത്തിയടി തുടങ്ങിയിട്ടും പഠിക്കാതെ വയനാട്ടുകാർ.വയനാട് ജില്ലയിൽ ഒരു പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ടും മരണം വാതിൽക്കൽ എത്തിയിട്ടും ഇനിയും കുറെ പേർ പഠിച്ചിട്ടില്ല .  സാധാരണപോലെ നിരത്തിലിറങ്ങിയ വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. പലയിടത്തും നിരത്തിലിറങ്ങിയവർക്ക് ലാത്തിയടിയും കിട്ടി .പലരും പോലീസ് മർദ്ദനം  സംബന്ധിച്ച് പരാതികൾ ഉന്നയിക്കുന്നുന്ണ്ടെങ്കിലും ഇപ്പോൾ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യേണ്ടന്ന നിലപാടിലാണ് മാധ്യമങ്ങൾക്ക്  ഉള്ളത് .

       ജില്ലാ ഭരണകൂടത്തിനും പോലീസിനും  മുഴുവൻ പിന്തുണ നൽകേണ്ട സമയം ആയതിനാൽ പരമാവധി വീട്ടിലിരുന്ന് സഹകരിക്കുക മാത്രമേ രക്ഷയുള്ളൂ. ലോക്ക് ഡൗണും  നിരോധനാജ്ഞയും  പ്രഖ്യാപിച്ചതിന് ശേഷം ഇന്നലെ വൈകുന്നേരം വരെ
 273 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു.631 പേരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.95 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.പിടിച്ചെടുത്ത വാഹനങ്ങൾ കോടതിയിൽ ഹാജരാക്കി വൈറസ് വ്യാപനവും നിരോധനാജ്ഞയും കഴിഞ്ഞാൽ ഈ കേസുകൾ എത്രയും വേഗം   കോടതിയിലേക്ക് കൈമാറും.പാസ്പോർട്ടുകൾ കണ്ടു െ കെട്ടിയതും ലൈസൻസുകൾ പിടിച്ചെടുത്തതും തിരിച്ചു കിട്ടണമെങ്കിൽ കോടതിയിലെ കേസ് പൂർണമായും കഴിയണം. ഇറ്റലി, സ്പെയിൻ ചൈന തുടങ്ങിയ രാജ്യങ്ങളിൽ   വൈറസ് വ്യാപനം വർദ്ധിച്ചതോടെ പ്രതിരോധനടപടികൾ വലിയ പ്രതിസന്ധി നേരിടേണ്ടിവന്നു. വയനാട് പോലുള്ള ചെറിയ ജില്ലകളിൽ വൈറസ് വ്യാപനം ഉണ്ടായാൽ ദുരന്തത്തിന് വ്യാപ്തി കൂടുതൽ ആയിരിക്കുമെന്നാണ് പോലീസും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും വിലയിരുത്തുന്നത് .കാരണം 30  വെൻറിലേറ്ററുകൾ മാത്രമാണ് വയനാട്ടിൽ ആകെയുള്ളത്. കൂടുതൽ ആളുകളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനവുമില്ല ഹോസ്റ്റലുകൾ സ്വകാര്യ ഹോട്ടലുകൾ സ്കൂളുകൾ വരെയും ചിലപ്പോൾ ആശുപത്രികൾ മാറ്റേണ്ടിവരും എന്നാൽ ഇവർക്ക് മെച്ചപ്പെട്ട പരിചരണം നൽകാൻ ഉള്ള സംവിധാനങ്ങൾ ഉണ്ടാകില്ല ഇപ്പോൾതന്നെ മാസത്തിനും ഇടയിൽ നിന്നും നേരിടുന്നുണ്ട് കൂടുതൽ രോഗബാധിതർ ഉണ്ടായാൽ അവർക്ക് ചികിത്സ നൽകുന്നതിനുള്ള മരുന്നുകളോ സൗകര്യങ്ങളോ ആവശ്യത്തിനുവേണ്ടി സ്റ്റാഫ് ഉണ്ടായി എന്നുവരില്ല ഈ പ്രതിസന്ധിയെ മുൻകൂട്ടി കണ്ടാണ് ആളുകൾ വീട്ടിൽ ഇരിക്കണം എന്ന് ജില്ലാ ഭരണകൂടവും പോലീസും നിർബന്ധിച്ചു കൊണ്ടിരിക്കുന്നത് അത് കേസിനെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ജില്ലാ കലക്ടർ   ഡോക്ടർ അദീല അബ്ദുള്ളയും  ജില്ലാ പോലീസ് മേധാവി ആർ . ഇളങ്കോയും  വ്യക്തമാക്കിയിട്ടുണ്ട്.

കേരള പോലീസ് ആക്ട്,ഐപിസി ,സൈബർ നിയമങ്ങൾ,ട്രാവൻകൂർ കൊച്ചിൻ ഹെൽത്ത് ആക്ട്,ദേശീയ ദുരന്തനിവാരണ നിയമം, കേരള പകർച്ചവ്യാധി നിയമം തുടങ്ങി വിവിധ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നിയമം ലംഘിക്കുന്നവർക്കെതിരെ കേസുകൾ ചാർത്തിയിട്ടുള്ളത് .വെള്ളിയാഴ്ച മാത്രം 1,357 പേർ കൂടി വയനാട്ടിൽ നിരീക്ഷണത്തിലായതോടെ വയനാട് ജില്ലയിൽ  ആകെ നിരീക്ഷണത്തിലുള്ളവർ 4281 ആയി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *