May 4, 2024

ക്വാറന്റൈൻ ആവശ്യപ്പെട്ട ഡോക്ടറെ നോഡൽ ഓഫീസറായി നിയമിച്ചത് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയെന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

0
സെൽഫ് ക്വാറന്റൈൻ ആവശ്യപ്പെട്ട ഡോക്ടറെ നോഡൽ ഓഫീസറായി നിയമിച്ചത് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി 
മാനന്തവാടിയിൽ സെൽഫ് ക്വാറന്റൈൻ ആവശ്യപ്പെട്ട ഡോക്ടർക്ക് ജില്ലാ ആശുപത്രിയിൽ സുപ്രധാന ചുമതല നൽകി. ഡോക്ടറെ നോഡൽ ഓഫീസറായി നിയമിച്ചതിൽ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. നിരീക്ഷണം ആവശ്യമാണെന്ന് കാണിച്ച് ഡോക്ടർ സെൽഫ് ക്വാറന്റൈൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സൂപ്രണ്ടിന് കത്ത് നൽകിയതാണ്. എന്നാൽ ഇത് പരിഗണിക്കാതെ ഡോക്ടറെ നോഡൽ ഓഫിസറായി നിയമിക്കുകയായിരുന്നു. 26 ന് ഡോക്ടറെ കൊവിഡ് നോഡൽ ഓഫിസറായി നിയമിച്ചു. 26 ന് തന്നെ ഡോക്ടർ ജില്ലാ ആശുപത്രിയിൽ ചുമതലയേൽക്കുകയുമാണ് ഉണ്ടായത്. ഇത് ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് വന്ന ഗുരുതര വീഴ്ച്ചയാണ് .ഈ സാഹചര്യത്തിൽ ഡോക്ടർക്ക് അവധി നൽകുകയോ, അവധിയെടുക്കുകയോ ചെയ്യ്തിട്ടില്ലായെന്നുള്ളത് പൊതുജനങ്ങളിൽ ആശങ്ക ഉണർത്തുന്നുണ്ട്. ഡോക്ടർക്കിടിയിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസമാണ് ആദ്യം പരിഹരിക്കേണ്ടത്.അതിന് പകരം ഡോക്ടർ നൽകിയ സെൽഫ് ക്വാറന്റെയിൻ പരിഗണിക്കാതെ വീണ്ടും ഡോക്ടറെ ജോലിയിൽ പ്രവേശിപ്പിച്ചത് ആശുപത്രി സൂപ്രണ്ടിന്റെ  ധിക്കാരപരമായ നടപടിയാണ്. ആരോഗ്യ വകുപ്പിന്റെ മുഖം രക്ഷിക്കാൻ വേണ്ടി പൊതുജനങ്ങളുടെ മുൻ മ്പിൽ സുപ്രണ്ടിനെ തൽസ്ഥാനത്ത് നിന്ന് മാറ്റുകയാണ് ചെയ്യ്തത് ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.ആരോഗ്യവകുപ്പിന്റെയും സംസ്ഥാന സർക്കാറിന്റെയും പല നടപടികളും ജില്ലാ ആശുപത്രിയേ നാഥനില്ലാ  കളരിയാക്കി മാറ്റി
ആശുപത്രി ജീവനക്കാർക്ക് യാതൊരു പരിശീലനവും മുൻകരുതൽ നടപടികളും സ്വീകരിക്കാതെയാണ് കോവിഡ് 19 ആശുപത്രിയാക്കിയത് ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമ്പോഴും
മനുഷ്യജീവന് ഒരു വിലയും കൽപ്പിക്കാതെ പ്രതികാര നടപടികളാണ് ആശുപത്രിയിൽ നടക്കുന്നത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി കൈകൊള്ളണമെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം.ജി.ബിജു പ്രസ്താവിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *