October 20, 2026

കൊറോണ പ്രതിരോധ പ്രവർത്തനത്തിന് സി.പി.ഐ യും രംഗത്ത്

0
0bedb3ab-d08d-477d-8c32-ea6c005cfc22.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കൊറോണ വൈറസിന് എതിരെ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യപിച്ച ലോക് ഡൗണിൽ പുറത്ത് ഇറങ്ങുന്നതിന് എതിരെയുള്ള ബോധവൽക്കരണ പരിപാടിയും ശുചികരണ പ്രവർത്തനവവും തുടങ്ങി. സിപിഐ തവിഞ്ഞാൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് തലപ്പുഴ ടൗൺ, ചുങ്കം, ആരാധനാലയങ്ങൾ, അങ്കൺവാടി, പോലിസ് സ്റ്റേഷൻ, മാർക്കറ്റുകൾ, വെയിറ്റിങ്ങ് ഷെഡ്ഡുകൾ എന്നിവിടങ്ങളിൽ അണുനാശിനി തളിച്ച് ശുചികരണ പ്രവർത്തനം ആരംഭിച്ചത്. വരും ദിവസങ്ങളിൽ തവിഞ്ഞാൽ പഞ്ചായത്തിന്റെ ബാക്കി പ്രദേശങ്ങളിൽ ശുചികരണ പ്രവർത്തനവും ബോധവൽക്കരണ പരിപാടിയും തുടരും. വിദേശങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും  എത്തി വിടുകളിൽ കഴിയുന്ന മുഴുവൻ പേരും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും സിപിഐ തവിഞ്ഞാൽ ലോക്കൽ കമ്മറ്റി ആഭ്യർത്ഥിച്ചു.ശുചികരണ പ്രവർത്തനത്തിനും ബോധവൽക്കരണ പരിപാടിക്കും സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, സിപിഐ തവിഞ്ഞാൽ ലോക്കൽ സെക്രട്ടറിയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ദിനോശ്ബാബു, മണ്ഡലം കമ്മറ്റി അംഗം പി.നാണു, ലോക്കൽ കമ്മറ്റി അംഗം പി.റയിസ്, മുസ്തഫതലപ്പുഴ. ബ്രിജേഷ്ബാബു എന്നിവർ നേതൃത്വം നൽകി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *