May 4, 2024

നിരീക്ഷണത്തിലുള്ള ആദിവാസി കുടുംബത്തെ ഒറ്റപ്പെടുത്തുന്നുവെന്ന്: വീട്ടുസാധനങ്ങൾ തീർന്നതിനാൽ അർദ്ധ പട്ടിണിയിൽ

0
മാനന്തവാടി. :   കൊറോണ വൈറസ് വ്യാപനെത്തെ തുടർന്ന് പ്രതിരോധ  നടപടികളുടെ ഭാഗമായി നിരീക്ഷണത്തിലുള്ള ആദിവാസി  കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തുന്നുവെന്ന് പരാതി. വീട്ടുസാധനങ്ങൾ തീർന്നതിനാൽ അർദ്ധ പട്ടിണിയിലാണന്നും  ഇവർ പറയുന്നു.  കൊവിഡ് 19  പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത തൊണ്ടർനാട് പഞ്ചായത്തിലെ മാമ്പട്ടി കുറിച്യ  കോളനിയിലെ വിനോദിനും കുടുംബത്തിനുമാണീ ദുരവസ്ഥ.

      കുടകിൽ ജോലി ചെയ്തിരുന്ന വിനോദും സുഹൃത്തും കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടകിൽ നിന്ന് വന്നത് .തോൽപ്പെട്ടി  ചെക്ക്സ്റ്റിൽ പരിശോധന കഴിഞ്ഞ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപെട്ടു.  കുറച്ച് അരിയൊഴികെ വീട്ടിൽ മറ്റൊന്നുമില്ല. സാധനങ്ങൾ വാങ്ങാൻ പുറത്തു പോയാൽ അയൽ വാസികൾ  പോലീസിനെ വിളിച്ചറിയിക്കും. െ കൈയ്യിൽ പണവുമില്ല. ബാങ്കിൽ പണമുണ്ടങ്കിലും എ.ടി.എമ്മിൽ പോകാൻ കഴിയുന്നില്ല. പലരെയും സഹായത്തിന് വിളിച്ചെങ്കിലും ആരും സഹായിച്ചില്ലന്നും വിനോദ് പറഞ്ഞു. ഇതുവരെ തങ്ങൾക്ക് യാതൊരു ശാരീരിക അസ്വസ്തതയും ഇല്ലന്നും  െൈട്രബൽ വകുപ്പോ ആരോഗ്യ വകുപ്പോ പഞ്ചായത്തോ ഒരു സഹായവും ചെയ്തില്ലന്നും ഇവർ പറഞ്ഞു.  അടിയന്തരമായി വീട്ടുസാധനങ്ങൾ എത്തിക്കാനുള്ള നടപടി വേണമെന്നും
 ഒറ്റപ്പെടുത്തലിൽ തങ്ങൾ മാനസകമായി തളർന്നെന്നും ബിനു പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *