ഐസോലേഷന്‍ വാര്‍ഡ് ഒരുക്കി വൈറ്റ്ഗാര്‍ഡ്
.
കാവുംമന്ദം: ഐസോലേഷന്‍ വാര്‍ഡായി പരിഗണിക്കുന്ന
തരിയോട് ട്രൈബല്‍ ഹോസ്റ്റലിലെ രണ്ട് ഹാളുകള്‍ യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ ശുചീകരിച്ച് ഒരുക്കി നല്‍കി. കൊറോണ വ്യാപനം തടയുന്നതിന് സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ ടൗണ്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ പൊതു സ്ഥലങ്ങള്‍ അണുവിമുക്തമാക്കിയിരുന്നു. ആവശ്യക്കാര്‍ക്ക് വീട്ടു സാധനങ്ങള്‍ എത്തിച്ചു നല്‍കിയും വൈറ്റ്ഗാര്‍ഡ് ടീം രംഗത്തുണ്ട്. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, ജലീല്‍ പീറ്റക്കണ്ടി, എം പി ഹഫീസലി, ഷമീര്‍ പുതുക്കുളം, കെ ടി മുജീബ്, സലിം വാക്കട, മുല്ലക്കോയ തങ്ങള്‍, സി ഷാഫി, ഫൈസല്‍, സി അജിനാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply