May 2, 2024

വൈ.എം.സി.എ.ടൂറിസ്റ്റ് സെൻറർ കൊവിഡ് 19 കെയർ സെന്ററിനായി സൗജന്യമായി വിട്ടു നൽകും.

0
Img 20200328 Wa0581.jpg
. കൽപ്പറ്റ: 
  വൈ.എം.സി.എ.യുടെ കീഴിലുള്ള വൈത്തിരി ഇൻറർനാഷണൽ ടൂറിസ്റ്റ് സെൻറർ കോവിഡ് – 19 മായി ബന്ധപ്പെട്ട  *ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നിരുപാധികം വിട്ടു നൽകാൻ തീരുമാനിച്ചു.ലോകമാസകലം   പടർന്നു പിടിക്കുന്ന കോവിഡ് -19 ൻ്റെ ഭീതി കണക്കിലെടുത്ത് വയനാട് ജില്ലയിലും അതിൻ്റെ മുന്നൊരുക്കങ്ങൾക്ക് വേണ്ടി  *നിരവധിയായ സംവിധാനങ്ങൾ ആവശ്യമുണ്ട് എന്ന് മനസ്സിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ  വൈ.എം.സി.എ. വൈത്തിരി ഇൻറർനാഷണൽ ടൂറിസ്റ്റ് സെൻറർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി  പരിപൂർണ്ണമായി ജില്ലാ ഭരണകൂടത്തിന് വിട്ടു നൽകാൻ തീരുമാനിച്ചു.റിട്ടയേർഡ് ചീഫ്   ജസ്റ്റീസും, മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും ആയിരുന്ന ഇന്ത്യൻ വൈ.എം.സി.എ.യുടെ*ദേശീയ പ്രസിഡണ്ട് ജസ്റ്റിസ് ജെ.ബി.കോശി അവർകൾ  ഇതുസംബന്ധിച്ചുള്ള ധാരണാപത്രം ബഹു.വയനാട്‌  ജില്ലാ കലക്ടർക്ക് കൈമാറുകയുണ്ടായി. തുടർ കാര്യങ്ങൾക്കും ആയതിൻ്റെ മേൽനോട്ടത്തിനും ആയി  വൈ.എം.സി.എ. നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ വിനു തോമസ്, വൈത്തിരി പ്രോജക്ട് ചെയർമാൻ മാത്യു മത്തായി ആതിര എന്നിവരെ നിയോഗിച്ചു.  ലോകം മുഴുവൻ കോവിഡ് – 19 ൻ്റെ ഭീതി അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ വൈ.എം.സി.എ.എന്ന *മഹത്തായ പ്രസ്ഥാനത്തിന് സമൂഹ നന്മയ്ക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഒരു നന്മ പ്രവർത്തിയായി ആയിട്ടാണ്  വൈ.എം.സി.എ. ടൂറിസ്റ്റ് സെൻററിലെ ഹാളും, എല്ലാ സൗകര്യങ്ങളുമുള്ള പത്തോളം മുറികളും  പരിപൂർണമായി ഭരണകൂടത്തിന്‌ നിരുപാധികം വിട്ടുനൽകുന്നത്. കോവിഡ് – 19 ൻ്റെ ഭീഷണി മാറുന്നത് വരെ ടുറിസ്റ്റ് സെൻ്ററിൽ നിലവിലുള്ള ഉള്ള മുഴുവൻ സൗകര്യങ്ങളും, സംവിധാനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *