April 27, 2024

ജില്ലാ ആശുപത്രിയിൽ ലഭിക്കുന്ന സേവനങ്ങൾ ഇനി മുതൽ മറ്റ് അഞ്ച് ആശുപത്രികളിൽ.

0
അഞ്ച് ആശുപത്രികള്‍ ജില്ലാ ആശുപത്രിയുടെ 
സാറ്റ്‌ലൈറ്റ് കേന്ദ്രങ്ങളാക്കി
കോവിഡ് 19 രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി മാനന്തവാടിയിലെ ജില്ലാ ആശുപത്രി കൊറോണ ചികിത്സാ കേന്ദ്രമാക്കി മാറ്റിയ സാഹചര്യത്തില്‍ മൂന്ന് സ്വകാര്യ ആശുപത്രികളും പൊരുന്നന്നൂര്‍, പനമരം, കമ്മ്യൂണിറ്റി സെന്ററുകളും ജില്ലാ ആശുപത്രിയുടെ സാറ്റ്‌ലൈറ്റ് കേന്ദ്രങ്ങളാക്കി. മാനന്തവാടിയിലെ വിന്‍സന്റ്ഗിരി, ജ്യോതി, സെന്റ് ജോസഫ് എന്നീ സ്വകാര്യ ആശുപത്രികളിലാണ് ജില്ലാ ആശുപത്രിയില്‍ ലഭിക്കുന്ന സേവനങ്ങള്‍ ലഭിക്കുക. വിന്‍സന്റ്ഗിരി ആശുപത്രിയില്‍ ജനറല്‍ ഒ.പി.യും 24 മണിക്കൂര്‍ അത്യാഹിത വിഭാഗവും സെന്റ് ജോസഫ് ആശുപത്രിയില്‍ സര്‍ജറിയും ജനറല്‍ മെഡിസിന്‍ വിഭാഗവും പ്രവര്‍ത്തിക്കും. പൊരുന്നന്നൂര്‍, പനമരം സി.എച്ച്.സി.കളില്‍ 24 മണിക്കൂര്‍ അത്യാഹിത വിഭാഗവും ഉണ്ടാകും.  ജ്യോതി ഹോസ്പിറ്റലില്‍ ഗൈനക്കേളജി ഒ.പി. സംവിധാനം ഉണ്ടാവും. 
കൊറോണ ചികിത്സാ കേന്ദ്രമാക്കി മാറ്റിയത് ജില്ലാ ആശുപത്രിയില്‍ മറ്റ് രോഗ ചികിത്സ മുടങ്ങുന്നതിന് കാരണമായിരുന്നു.  ഈ സാഹചര്യത്തില്‍ രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ജില്ലാഭരണകൂടത്തിന്റെ നടപടി..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *