April 28, 2024

ക്ഷീര കർഷകർക്കായി വയനാട് സുപ്രീം ഡയറി കമ്പനി (വസുധ ) ഹെൽപ്പ് ഡെസ്ക് തുടങ്ങി

0
Img 20200329 Wa0505.jpg
കൽപ്പറ്റ : കൊറോണ വൈറസ് വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ രാജ്യത്ത് നിരോധനാജ്ഞയും ലോക്ക് ഡൗണും  പ്രഖ്യാപിച്ചതിനാൽ ക്ഷീര കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ഹെൽപ്പ് ഡെസ്ക് തുടങ്ങി. വയനാട് സുപ്രീം ഡയറി കമ്പനി( വസുധ ) യുടെ  നേതൃത്വത്തിലാണ് ഹെൽപ്പ് ഡെസ്ക് തുടങ്ങിയിട്ടുള്ളത്. ക്ഷീര കർഷകർക്ക് ആവശ്യമായ സംശയ നിവാരണത്തിനും അത്യാവശ്യഘട്ടങ്ങളിൽ വെറ്റിറിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനും ഹെൽപ്പ് ഡെസ്ക് ഉപയോഗപ്പെടുത്താം . രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഹെൽപ് ഡെസ്കിൽ സേവനം ലഭ്യമാണ്. 

    കാലിത്തീറ്റ, പുല്ല് ,വൈക്കോൽ എന്നിവയുടെ  ലഭ്യത സംബന്ധിച്ചും  ഫാം നടത്തിപ്പിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നത് സംബന്ധിച്ചും ഹെൽപ്പ് ഡെസ്ക്കലേക്ക്  ക്ഷീരകർഷകർക്ക് വിളിക്കാവുന്നതാണ്   ഫോൺ : 7 5 9 4 0 4 6 2 1 0 .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *