August 14, 2026

കൊറോണയെ പ്രതിരോധിക്കാൻ നിലവേമ്പ് കുടിനീരുമായി നാഷണൽ ആയുഷ് മിഷൻ

0
IMG-20200330-WA0536.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലാ ആയുർവേദ  ആശുപത്രിയിലെ  നാഷണൽ  ആയുഷ്  മിഷനിലെ  ഡോ അരുൺ  ബേബിയുടെ നേതൃത്വത്തിൽ   സിദ്ധ  പ്രതിരോധ മരുന്നായ  നിലവേമ്പ് കുടിനീർ കൽപ്പറ്റ  നഗര സഭയിലെ റാട്ടക്കൊല്ലി, ഫാത്തിമ  ഹോസ്പിറ്റൽ തുടങ്ങിയ ഇടങ്ങളിലെ  കമ്മ്യൂണിറ്റി കിച്ചനിലെ ജീവനക്കാർക്ക്  വിതരണം  ചെയ്തു.കല്പറ്റ  നഗര  സഭാ ജംഗ്ഷനുകളിലെ ഡ്യൂട്ടി  പോലീസുകാർക്കും വിതരണം  ചെയ്തു.ചന്ദനം, കിരിയാത്ത്, ചുക്ക്, കുരു മുളക്, രാമച്ചം, ഇരുവേലി, കൈപ്പൻ പടവലം, മുത്തങ്ങ, പർപടകം എന്നിവയുടെ മിശ്രിതമായ നിലവേമ്പ്  കുടിനീർ തമിഴ്നാട് ഗവൺമെന്റ്  കൊറോണ  ഐസൊലേഷൻ  വാർഡുകളിൽ ഇപ്പോൾ  വിതരണം  ചെയ്യുന്നുണ്ട്.ഡെങ്കിപ്പനി  പടർന്നു പിടിച്ചപ്പോൾ അതിനെ തമിഴ്നാട് പ്രതിരോധിച്ചത്  നിലവേമ്പ് കുടിനീരിലൂടെ ആയിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *