May 6, 2024

വയനാട്ടിൽ ഇന്ന് 605 പേർ കൂടി നിരീക്ഷണത്തിൽ : ആകെ നിരീക്ഷണത്തിൽ 8511 പേർ.

0
 ഇന്ന് 605 ആളുകൾ കൂടി നിരീക്ഷണത്തിൽ ആയതോടെ ആകെ 8511 പേർ  നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതിൽ കോവിഡ് 19 സ്ഥിരീകരിച്ച 3 ഉൾപ്പെടെ 13 പേർ ആശുപത്രിയിലും  8498 പേർ  വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ നിന്നും ഇന്ന് 13 സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് . ഇതുവരെ അയച്ച 109 സാമ്പിളുകളിൽ 74 എണ്ണത്തിൻറെ ഫലം ലഭിച്ചതിൽ 71 നെഗറ്റീവും 3 പോസിറ്റീവുമാണ്. 35എണ്ണത്തിൻറെ ഫലം ലഭിക്കുവാൻ ഉണ്ട്.
 ജില്ലയിലെ 14 ചെക്ക്  പോസ്റ്റുകളിൽ 1278 വാഹനങ്ങളിലായി എത്തിയ 1954 ആളുകളെ സ്ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *