June 14, 2026

ജില്ലാ ആശുപത്രിയിലെ കത്ത് ചോർച്ച : പോലീസ് അന്വേഷണം തുടങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി – കോവിഡ് ആശുപത്രിയായി മാറ്റിയ ജില്ല ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നിന്നും കത്ത് ചോർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വിശദമായ അന്വേഷണമാവിശ്യപ്പെട്ട് ഡി.എം.ഒ.ഡോ.ആർ.രേണുക തിങ്കളാഴ്ച ജില്ല പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.സംഭവത്തിൽ രണ്ട് പേർക്ക് പങ്കുള്ളതായി കണ്ടെത്തിയതായാണ് സൂചന. ഇവരെ വൈകാതെ ചോദ്യം ചെയ്തേക്കും.ഇതിൽ ഒരാൾ ജില്ല ആശുപത്രിയിൽ ജോലി ചെയ്യുന്ന ആളാണെന്നാണ് സൂചന.ഈ മാസം 24 നാണ് ആശുപത്രിയിലെ ഡോ.കെ.പി.അബ്ദുൾ റഷീദ് ക്വാറന്റൈൻ ൽ പോകാനായി അവധി ആവിശ്യപ്പെട്ട് കത്ത് നൽകിയത്.ഈ കത്താണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത്.കോവിഡ് രോഗി ചികിത്സയിലിരിക്കുന്ന സ്ഥാപനത്തിൽ നിന്ന് രേഖ ചോർന്നത് അധികൃതർ ഗൗരവമായാണ് കാണുന്നത്.സംഭവത്തെ കുറിച്ച് വകുപ്പ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *