April 20, 2024

വയനാട്ടിൽ 33 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 31 പേര്‍ക്ക് രോഗം..: ആകെ രോഗികൾ 920 .

0
ജില്ലയില്‍ 33 പേര്‍ക്ക് കൂടി കോവിഡ്;
സമ്പര്‍ക്കത്തിലൂടെ 31 പേര്‍ക്ക് രോഗബാധ
41 പേര്‍ക്ക് രോഗ മുക്തി
വയനാട് ജില്ലയില്‍ ഇന്ന് (10.08.20) 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 41 പേര്‍ രോഗമുക്തി നേടി. 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മറ്റുളളവരില്‍ ഒരാള്‍ വിദേശത്ത് നിന്നും ഒരാള്‍ മൈസൂരില്‍ നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 920 ആയി. ഇതില്‍ 583 പേര്‍ രോഗമുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 335 പേരാണ് ചികിത്സയിലുള്ളത്. 315 പേര്‍ ജില്ലയിലും 20 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. 
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:
വാളാട് സമ്പര്‍ക്കത്തിലുള്ള 24 പേര്‍ (പുരുഷന്‍മാര്‍- 13, സ്ത്രീകള്‍- 6, കുട്ടികള്‍- 5), മാനന്തവാടി സമ്പര്‍ക്കത്തിലുള്ള 5 പേര്‍ (വേമം സ്വദേശി-28 വയസ്, എടവക സ്വദേശികളായ രണ്ട് പുരുഷന്‍മാര്‍- 18, 15 വയസ്, ഒരു സ്ത്രീ – 39, ഒരു കുട്ടി- 9),  കണ്ണൂരില്‍ ജോലി ചെയ്യുന്ന മുട്ടില്‍ സ്വദേശിയായ പോലീസുകാരന്‍ (29), ലോറി ഡ്രൈവറുടെ സമ്പര്‍ക്കത്തിലുളള പെരിക്കല്ലൂര്‍ സ്വദേശി (40), മസ്‌ക്കറ്റില്‍ നിന്നെത്തിയ ബത്തേരി സ്വദേശി (31), മൈസൂരില്‍ നിന്നെത്തിയ നെന്‍മേനി സ്വദേശി (32) എന്നിവരാണ് 
രോഗം സ്ഥിരീകരിച്ചവര്‍.
41 പേര്‍ക്ക് രോഗമുക്തി
ചികിത്സയിലായിരുന്ന 34 വാളാട് സ്വദേശികളും കുറുക്കന്‍മൂല, വരദൂര്‍, പയ്യമ്പള്ളി, നല്ലൂര്‍നാട്, എടവ, പൊഴുതന, മുണ്ടക്കുറ്റി എന്നീ സ്ഥലങ്ങളിലുളള ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news