IMG-20200930-WA0268.jpg

പട്ടയ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കുടിൽ കെട്ടി സമരം:. ഫെയർലാൻ്റ് പട്ടയവകാശ സംരക്ഷണ സമിതി

ബത്തേരി: – വർഷങ്ങളായി ഫയർലാൻ്റ് ,സീക്കുന്ന് പ്രദേശങ്ങളിൽ വീട് വെച്ച് താമസം തുടങ്ങിയ കുടുംബങ്ങൾക്ക് മാറി മാറി വരുന്ന സർക്കാരുകൾ പട്ടയം നൽകുമെന്ന് പറയുമെങ്കിലും ഇതുവരെ പട്ടയം നൽകിയിട്ടില്ല. ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ പട്ടയം എന്ന രേഖ കൈവശമില്ലാത്തതു കൊണ്ട് തന്നെ സർക്കാരിൽ നിന്ന് യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ നാല് പതിറ്റാണ്ട് കാലത്തോളമായി ജീവിതം തള്ളിനീക്കുകയാണ്.…

IMG-20200930-WA0307.jpg

വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷിയും തൈ ഉല്പാദനവും : ഓൺലൈൻ പരിശീലനം നാളെ

 ആത്‌മ വയനാടും കൃഷി വിജ്ഞാന കേന്ദ്രം വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ   :“വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷിയും തൈ ഉല്പാദനവും ” എന്ന വിഷയത്തിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം നൽകുന്നു.  വളരെ അധികം വിജ്ഞാനപ്രദമായ പരിശീലനം നൽകുന്നത് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ്. ഒക്ടോബർ  രാവിലെ 11.00  മണിക്കാണ്  പരിശീലനം  ആരംഭിക്കുന്നത് . പരിശീലനം തികച്ചും സൗജന്യമാണ്. സംശയനിവാരണത്തിന്…

IMG-20200930-WA0277.jpg

വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ചു

വെള്ളമുണ്ട:           വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറിl സ്കൂളിൽ പുതുതായി അനുവദിച്ച സംരക്ഷണ ഭിത്തിയുടേയും ഫിൽറ്റർ വാട്ടർ കുടിവെള്ള പദ്ധതിയുടേയും ശിലാസ്ഥാപന കർമ്മം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.എം ഖമർലൈ നിർവഹിച്ചു.  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്  2020-2021 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രസ്തുത പദ്ധതികൾ നടപ്പിലാക്കുന്നത്.  ഏഴ്ലക്ഷം…

IMG-20200930-WA0327.jpg

കെല്ലൂരിലെ റേഷന്‍ കരിഞ്ചന്ത-സിവില്‍ സപ്ലൈസ് വകുപ്പും പോലീസ് വിജിലന്‍സ് വകുപ്പും അന്വേഷണം ആരംഭിച്ചു.

മാനന്തവാടി; കെല്ലൂരില്‍ നിര്‍മാണത്തിലിരിക്കുന്ന റേഷന്‍കടയുടമയുടെ വീട്ടില്‍ നിന്നും ഇന്നലെ 8 ടണ്‍ റേഷനരി പിടികൂടിയതുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് വകുപ്പും പോലീസ് വിജിലന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചു.ഇതുമായി ബന്ധപ്പെട്ട് മാനന്തവാടി താലൂക്കിലെ 35,40 നമ്പര്‍ റേഷന്‍കടകളില്‍ തിങ്കളാഴ്ച പരിശോധന നടത്തിയിരുന്നു.ഇതില്‍ 35-ാം നമ്പ്ര് കടയില്‍ സ്റ്റോക്കില്‍ വിത്യാസം കണ്ടെത്തിയിട്ടുണ്ട്.ഈ രണ്ട് കടകളുടെയും ലൈസന്‍സ് റദ്ദ്‌ചെയ്യുമെന്നാണ് സൂചന.ഇന്നലെ…

വയനാട് ജില്ലയിലെ നഗരസഭാ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് നഗരസഭകളുടെയും സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. ഉത്തര മേഖലാ നഗരകാര്യ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ കോഴിക്കോട് മാനാഞ്ചിറ ടൗണ്‍ഹാളിലായിരുന്നു നറുക്കെടുപ്പ്.നഗരസഭയുടെ പേര്, സംവരണ വിഭാഗം, ബ്രാക്കറ്റില്‍ സംവരണ ഡിവിഷനുകള്‍ എന്ന ക്രമത്തില്‍: കല്‍പ്പറ്റ: വനിതാ സംവരണം (2, 6, 12, 14, 15, 16, 17, 19,…

നിർഭയം കുട്ടികളുടെ ചോദ്യങ്ങൾ ; ഉത്തരങ്ങളുമായി ജില്ലാ പോലീസ് മേധാവി

ശിശു സംരക്ഷണ വകുപ്പിന്റെ ടേക്ക് ഓഫ് സംവാദ പരിപാടിയിൽ ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോയോട് ചോദ്യങ്ങളും സംശയങ്ങളുമായി കുട്ടികൾ എത്തി. കോവിഡ് കാലത്ത് വീട്ടിലിരുന്ന് മടുത്തുവെന്നും കൂട്ടുകാരെ കാണാൻ ആഗ്രഹമുണ്ട് എന്നതൊക്കെയായിരുന്നു എസ് പി യോട് കുട്ടികളുടെ പരിഭവങ്ങൾ. കുറച്ചു കൂടി ക്ഷമിക്കൂ ഇളവുകൾ വരും ആർ ഇളങ്കോ സമാധാനിപ്പിച്ചു. വീട്ടിലിരിക്കുന്ന സമയം പാഴാക്കാതെ…

വയനാട്ടിൽ 365 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 – കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (30.09) പുതുതായി നിരീക്ഷണത്തിലായത് 365 പേരാണ്. 306 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3853 പേര്‍. ഇന്ന് വന്ന 128 പേര്‍ ഉള്‍പ്പെടെ 747 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2266 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 90924…

ആശങ്കയുയർത്തി വയനാട്ടിൽ രോഗികൾ കൂടുന്നു. : 214 പേര്‍ക്ക് കൂടി കോവിഡ് : 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: 53 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (30.09.20) 214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി.  അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ…

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 : 3536 പേര്‍ക്ക് രോഗമുക്തി : 660 ഹോട്ട് സ്പോട്ടുകൾ.

ചികിത്സയിലുള്ളവര്‍ 67,061; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,28,224 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,682 സാമ്പിളുകള്‍ പരിശോധിച്ചു (ഏറ്റവും ഉയര്‍ന്ന പരിശോധന) ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1056, തിരുവനന്തപുരം…

IMG-20200930-WA0301.jpg

സെറ്റോയുടെ നേതൃത്വത്തിൽ മോചന മുന്നേറ്റ സമരം നടത്തി

സർക്കാർ ജീവനക്കാരോടും അധ്യാപകരോടും  സർക്കാർ കാണിക്കുന്ന വഞ്ചനയ്ക്കെതിരെ സെറ്റോയുടെ നേതൃത്വത്തിൽ  മോചന മുന്നേറ്റ സംരക്ഷണ സദസ്സ് നടത്തി. അന്യായമായി അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം  പിടിച്ചെഴുക്കുന്നതിനെ തിരെയും ജീവനക്കാരുടെ  ആനുകൂല്യങ്ങൾ  കവർന്നെടുക്കുന്ന തിനെതിരെയും ഇൻഷുറൻസ് ഉൾപ്പെടെ  നിഷേധിക്കുന്നതിനെതിരെയും ആണ് പ്രതിപക്ഷ സംഘടനകളുടെ കോൺഫെഡറേഷൻ ആയ  സെറ്റോയുടെ നേതൃത്വത്തിൽ സമരം നടത്തിയത്.  സംസ്ഥാനത്ത് 10000 കേന്ദ്രങ്ങളിൽ  ഇന്ന് ജീവനക്കാരും…