പട്ടയഭൂമിയിൽ നിന്ന് ഈട്ടിമരം വെട്ടിമുറിച്ച് കടത്തിയത് വിവിധ വകുപ്പുകളുടെ ഒത്താശയോടെയാണെന്ന് കരാറുകാരൻ


Ad
വയനാട് പട്ടയഭൂമിയിൽ നിന്ന് ഈട്ടിമരം വെട്ടിമുറിച്ച് കടത്തിയത് വിവിധ വകുപ്പുകളുടെ ഒത്താശയോടെയാണെന്ന് കരാറുകാരൻ 

 വയനാട് പട്ടയഭൂമിയിൽ നിന്ന് ഈട്ടിമരം വെട്ടിമുറിച്ച് കടത്തിയത് വിവിധ വകുപ്പുകളുടെ ഒത്താശയോടെയാണെന്ന് കരാറുകാരൻ ഹംസ. ജീവന് ഭീഷണിയുണ്ടെന്നും മരം കൊള്ളക്കാർ നിരവധി തവണ ഭീഷണിപ്പെടുത്തിയെന്നും ഹംസ പറയുന്നു. ഇയാളാണ് മരം കൊള്ളക്കാർക്ക് വേണ്ടി മരം മുറിച്ച് നൽകിയത്. കേസിൽ ഹംസ പ്രതിയാണ്.
  സർക്കാർ ഉത്തരവിന്റെ മറവിൽ മൂന്നുവർഷത്തേക്ക് മരം കടത്താനായിരുന്നു പദ്ധതിയിട്ടത്. ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയ ഭൂമികളില്‍ നിന്നും കഴിഞ്ഞ ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് നൂറിലധികം വര്‍ഷം പഴക്കമുള്ള മരങ്ങള്‍ മുറിച്ച് കടത്തുന്നത്. ആദിവാസികളുടേതടക്കം വിവിധ പട്ടയ ഭൂമികളില്‍ നിന്നായി കോടികണക്കിന് രൂപയുടെ മരം മുറിച്ച് കടത്തി. പട്ടയം ലഭിച്ച ശേഷമുള്ള വീട്ടിമരം മുറിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവിലായിരുന്നു കൊള്ള.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *