കുറുവാ ദ്വീപ് നാളെ സഞ്ചാരികൾക്കായി തുറക്കും


Ad
പുൽപ്പള്ളി: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രമായ കുറുവാ ദ്വീപ് നാളെ ഗാന്ധിജയന്തി ദിനത്തിൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കും.

പൂർണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കുo സന്ദര്‍ശകർക്ക് പ്രവേശനം. ദിവസേന 1150 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. പാക്കം വഴി 575 പേരെയും പാൽ വെളിച്ചം വഴി 575 പേരെയുമാണ് പ്രവേശിപ്പിക്കുക. മുതിർന്നവർക്ക് 80 രൂപയും ജി എസ് ടി യും , 5 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് 50 രൂപയും ജി എസ് ടി യു മായിരിക്കും പ്രവേശന ഫീസ്. ചുരുങ്ങിയത് ഒരു വാക്സിൻ എങ്കിലും എടുത്തവരേയോ, 72 മണിക്കൂറിനകം ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെയോ, ഒരു മാസത്തിന് മുൻപ് കോവിഡ് പോസിറ്റീവ് ആയ സർട്ടിഫിക്കറ്റ് ഉള്ളവരെയോ ആകരിക്കും പ്രവേശിപ്പിക്കുക. ഒരേ സമയം 100 പേർക്ക് മാത്രമായിരിക്കും പ്രവേശനം. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയായിരിക്കും പ്രവർത്തന സമയം. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *