July 15, 2026

പുത്തുമല ഹർഷം പദ്ധതി; മർകസ് കുടിവെള്ള പദ്ധതി ഉദ്ഘാടനം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പുത്തുമല ഹർഷം പദ്ധതിയിലെ അറുപതോളം കുടുംബങ്ങൾക്കുള്ള കാരന്തൂർ മർകസിൻ്റെ കുടിവെള്ള പദ്ധതി ഒക്ടോബർ മൂന്ന് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 9മണിക്ക് കേരള വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും എസ്.വൈ.എസ് സംസ്ഥാന ജനറൽസെക്രട്ടറി ഡോ.എ.പി അബ്ദുൽഹക്കീം അസ്ഹരിയും ചേർന്ന് നാടിന് സമർപ്പിക്കും. പത്ത് ലക്ഷം രൂപ ചിലവിലാണ് കുടിവെള്ളപദ്ധതി ഒരുക്കിയത്. പി.ഹസൻമൗലവി ബാഖവി, ടി.സിദ്ദീഖ് എം.എൽ.എ, പി.ഗഗാറിൻ, പി.പി.എ കരീം, വിജയൻ ചെറുകര, എൻ. ഒ ദേവസ്യ, ശിവരാമൻ പൊഴുതന, ജസീർ പള്ളിയാൽ, നാസർ .ബി. തുടങ്ങിയവർ പങ്കെടുക്കും. പുത്തുമലയിലെ പ്രളയബാധിതരായ 13 കുടുംബങ്ങൾക്ക് കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നിർമിക്കുന്ന വീടുകളുടെ പണിയും ഇതിനകം പൂർത്തിയായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *