July 15, 2026

വയോജനദിനം; സമര്‍പ്പണ മനസിന് പാലിയേറ്റീവ് കൂട്ടായ്മയുടെ ആദരം

0
IMG-20211002-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കാരുണ്യ മനസോടെ പാലിയേറ്റീവ് വളണ്ടിയറായി സേവനമനുഷ്ടിച്ചു വരുന്ന സിസ്റ്റര്‍ പൗളിയെ വയോജന ദിനത്തില്‍ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു പൊന്നാടയണിയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനും പാലിയേറ്റീവ് പ്രസിഡന്‍റുമായ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ ചെന്നുള്ള പരിചരണ സംവിധാനം സംസ്ഥാനത്ത് ആരംഭിച്ച കാലം മുതല്‍ സിസ്റ്റര്‍ പൗളി ഈ രംഗത്ത് സജീവമായിരുന്നു.
ലൂയിസ്മൗണ്ട് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍
സിസ്റ്റര്‍ റോസ് മേരി, കോണ്‍വെന്‍റ് ചുമതല വഹിക്കൂന്ന സിസ്റ്റര്‍ റോസ് മരിയ, പാലിയേറ്റീവ് വളണ്ടിയര്‍മാരായ പി അനില്‍കുമാര്‍, സലീം വാക്കട, കമ്മ്യൂണിറ്റി നഴ്സുമാരായ ജൂലി മാത്യു, ബീന അജു, ഫിസിയോതെറാപ്പിറ്റ് സനല്‍രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി എം ശിവാനന്ദന്‍ സ്വാഗതവും സിസ്റ്റര്‍ പൗളി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *