July 15, 2026

ഡിവൈഎഫ്ഐ ഗാന്ധി സ്മൃതി ജ്വാല ഇന്ന്; ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാൽനട ജാഥയായാണ് പരിപാടി

0
anita-1-501780.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ “ഇന്ത്യ വിൽപ്പനയ്ക്ക് സമരമാവുക” എന്ന മുദ്രാവാക്യമുയർത്തി ഗാന്ധി സ്മൃതി ജ്വാല സംഘടിപ്പിക്കുന്നു.
ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാൽനട ജാഥയായാണ് പരിപാടി.
മാനന്തവാടിയിൽ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ.റഫീഖും സമാപന യോഗ ഉദ്ഘാടനം ഓ ആർ കേളു എംഎൽഎയും നിർവ്വഹിക്കും. കൽപറ്റയിൽ പരിപാടിയുടെ ഉദ്ഘാടനം എം വി വിജേഷും സമാപന യോഗ ഉദ്ഘാടനം സി കെ ശശീന്ദ്രനും നിർവ്വഹിക്കും. പനമരത്ത് പരിപാടിയുടെ ഉദ്ഘാടനം ഷിജി ഷിബുവും സമാപന യോഗ ഉദ്ഘാടനം എ ജോണിയും നിർവ്വഹിക്കും. വൈത്തിരിയിൽ പരിപാടിയുടെ ഉദ്ഘാടനം സിഎച്ച് മമ്മിയും സമാപന യോഗ ഉദ്ഘാടനം പി ഗഗാറിനും നിർവ്വഹിക്കും. ബത്തേരിയിൽ പരിപാടിയുടെ ഉദ്ഘാടനം ബേബി വർഗ്ഗീസും സമാപന യോഗ ഉദ്ഘാടനം പി ആർ ജയപ്രകാശും നിർവ്വഹിക്കും. പുൽപ്പള്ളിയിൽ പരിപാടിയുടെ ഉദ്ഘാടനം കെ.ജി സുധീഷും സമാപന യോഗ ഉദ്ഘാടനം എ എൻ പ്രഭാകരനും നിർവ്വഹിക്കും. ബ്ലോക്ക് സെക്രട്ടറിമാർ ക്യാപ്റ്റൻമാരായുള്ള ജാഥയ്ക്ക് ബ്ലോക്ക് ഭാരവാഹികളും ജില്ലാ കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *