April 24, 2024

സപ്ലൈക്കോ നെല്ല് സംഭരണം; ചുമട്ട് കൂലി നേരിട്ട് നൽകണം.

0
F8ebaab67a52db02a7f237ef4d0a1dd1706242d47334e00d545f2b31705d67f6.webp
കൽപ്പറ്റ: സപ്ലൈകോ വഴി നെല്ല് കയറ്റുമ്പോൾ ക്വിന്റലിന് 12 രൂപ കർഷകന് നേരിട്ട് നൽകിയിരുന്നത് ഇനി മുതൽ നെല്ലിന്റെ തുക കർഷകന് നൽകുന്നതിനോടൊപ്പം അകൗണ്ടിൽ നൽകുന്നതാണ്. ആയതിനാൽ നെല്ല് എടുക്കുന്ന സമയത്ത് മുഴുവൻ തൂക്ക കൂലിയും കർഷകൻ കയറ്റു തൊഴിലാളികൾ/പ്രാദേശിക ചുമട്ടു തൊഴിലാളികൾക്ക്‌ നൽകണം.കഴിഞ്ഞ വർഷം വരെ പ്രാദേശിക ചുമട്ടു തൊഴിലാളികൾ നെല്ല് എടുക്കുന്ന പഞ്ചായത്തുകളിൽ 12 രൂപ ക്വിന്റലിനു കർഷകന് മില്ലിന്റെ ഏജന്റ് നേരിട്ട് പണമായും, ഏജന്റ് കൊണ്ട് വരുന്ന പുറത്തു നിന്നുള്ള ചുമട്ടു തൊഴിലാളികൾ ആണെങ്കിൽ ക്വിന്റലിനു നൽകുന്ന കൂലിയിൽ 12 രൂപ കിഴിവ് വരുത്തിയ ശേഷം ഉള്ള കൂലിയാണ് കർഷകനിൽ നിന്നും വാങ്ങിയിരുന്നത്. ഈ സീസൺ മുതൽ ഈ തുക കർഷകന് അകൗണ്ടിൽ നൽകുന്നതിനാൽ മുഴുവൻ ചുമട്ടു കൂലിയും സംഭരണസമയത്ത് നൽകണം എന്നത് കർഷകരെ അറിയിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *