June 3, 2026

തരിയോട് ഗ്രാമപഞ്ചായത്ത് സമഗ്ര ശുചിത്വ പരിപാടി; തോട്ടിലെ മാലിന്യങ്ങള്‍ നീക്കി

0
IMG-20211003-WA0000.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: ക്ലീന്‍ & ഗ്രീന്‍ തരിയോട് എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് സമഗ്ര ശുചിത്വ പരിപാടിയുടെ ഭാഗമായി കണാഞ്ചേരി തോട്ടില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ഗാന്ധി ജയന്തി ദിനത്തില്‍ നീക്കം ചെയ്തു.
തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ഷീജ ആന്‍റണി, ഷമീം പാറക്കണ്ടി, മെമ്പര്‍മാരായ പുഷ്പ മനോജ്, വിജയന്‍ തോട്ടുങ്ങല്‍, സെക്രട്ടറി എം ബി ലതിക, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജോയ്സി ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സമഗ്ര ശുചിത്വ പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ മാലിന്യ നീക്കം ത്വരിതപ്പെടുത്തുകയും പൊതു സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പ്ലാസ്റ്റിക് അടക്കമുള്ളവ കത്തിക്കുന്നതിനുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യും..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *