March 29, 2024

ഇരുചക്ര യാത്രികരുടെ സുരക്ഷക്കായി അവർ ഒരുങ്ങുന്നു

0
Img 20211003 Wa0022.jpg
റിപ്പോർട്ട് : അനില ഷാജി

പുൽപ്പള്ളി: ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടുത്തി സ്കൂട്ടിയിൽ
'ഇന്ത്യയെ തേടി' യുവാക്കൾ യാത്ര തിരിക്കുന്നു. രാജ്യത്ത് ഇരുചക്ര വാഹനാപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയെപ്പറ്റി പൗരന്മാരെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവാക്കൾ യാത്ര തിരിക്കുന്നത്. പുൽപ്പള്ളി സ്വദേശികളായ പാളക്കൊല്ലി കുഴിവേലിൽ അഭിജിത്ത് കെ വർഗ്ഗീസും ശശിമല ചിറ്റടിയിൽ സി എസ് ജോജിയുമാണ് നാളെ യാത്ര തുടങ്ങുന്നത്. 
30000 കിലോമീറ്റർ സഞ്ചരിക്കുന്ന ഇരുവരുടെയും യാത്ര ഹൈ ഹോബസ് എന്ന യൂട്യൂബ് ചാനലിൽ ലൈവ് സ്ട്രീമിംഗും ചെയ്യും. ഇരുവരും പഠിച്ച കലാലയമായ പഴശ്ശിരാജ കോളേജിൽനിന്ന് തുടങ്ങുന്ന യാത്രയ്ക്ക് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ അനിൽകുമാർ കെ, വൈസ് പ്രിൻസിപ്പാളും ടൂറിസം വിദഗ്ധനുമായ ഡോക്ടർ എം ആർ ദിലീപ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓൺ ചെയ്യും. യാത്രക്ക് കുടുംബക്കരുടെയും , സുഹൃത്തുക്കളുടെയും പിന്തുണ ഉണ്ട് എന്ന് ഇരുവരും ന്യൂസ് വയനാടിനോട് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *