പി.വി ബാലചന്ദ്രൻ്റെ രാജി; കോൺഗ്രസിൽ സമ്മിശ്ര പ്രതികരണം


Ad
ബത്തേരി: മുൻ ഡി.സി.സി.അദ്ധ്യക്ഷൻ പി.വി.ബാലചന്ദ്രൻ കോൺഗ്രസിൽ നിന്ന് രാജിവെച്ച സംഭവത്തിൽ സമ്മിശ്ര പ്രതികരണം. കോൺഗ്രസിൽ നിന്ന് കൊണ്ട് പാർട്ടിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയിരുന്ന ആൾ പോയത് ആശ്വാസകരമാണെന്നാണ് ഭൂരിഭാഗം പ്രവർത്തകരുടെയും അഭിപ്രായം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ബത്തേരി നഗരസഭയിൽ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ നേതൃത്വം നൽകിയ ആളാണ് ഇദ്ദേഹമെന്ന് ആരോപണമുയർന്നിരുന്നു. കൂടാതെ ബത്തേരി അർബൻ ബാങ്ക് നിയമന കോഴ വിവാദത്തിൽ പാർട്ടി നടപടിക്ക് വിധേയനാകാനിരിക്കെയാണ് പൊടുന്നനെയുള്ള രാജി. അഴിമതിയില്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എക്ക് പങ്കുണ്ടെന്ന് പിവി ബാലചന്ദ്രന്‍ ഉയര്‍ത്തിയിരുന്നു. ഐ.സി ബാലകൃഷ്ണന്‍ പണം വാങ്ങിയതിന് തന്റെ കൈയില്‍ തെളിവുകളുണ്ടെന്നായിരുന്നു ബാലചന്ദ്രന്റെ ആരോപണം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *