June 24, 2026

പിലാക്കാവിൽ പട്ടാപ്പകൽ കത്തിയുമായെത്തി മോഷണശ്രമം നടത്തിയ സംഭവത്തിൽ പ്രതി റിമാൻഡിൽ

0
IMG-20211005-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പട്ടാപ്പകൽ കത്തിയുമായെത്തി മോഷണശ്രമം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. പിലാക്കാവ് കല്ലിങ്കൽ നിഖിൽ (27)നെയാണ് ഇന്നലെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചത്. തിങ്കളാഴ്ച രാവിലെ 11മണിയോടെ പിലാക്കാവിൽ അഞ്ച് വയസായ കുട്ടിയെയും മാതാവിനെയുമാണ് കത്തിയുമായെത്തി ആക്രമിച്ച് മോഷണത്തിന് ശ്രമം നടന്നത്. പ്രതി അഞ്ച് വയസ്സുള്ള കുട്ടിയുടെ കഴുത്തിൽ കിടക്കുന്ന മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയും കുട്ടി ഒച്ചവെച്ചതിനെ തുടർന്ന് റൂമിനകത്തേക്ക് കയറി മാതാവിന്റെ കഴുത്തിൽ കിടക്കുന്ന മാല പൊട്ടിക്കാനുള്ള ശ്രമവുമുണ്ടായത്. ബഹളം വച്ചതിനെ തുടർന്ന് അയൽവാസികൾ ഓടിയെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *