April 25, 2024

കർഷകരെ കൊല ചെയ്തതിൽ ഹരിതസേന പ്രതിഷേധിച്ചു

0
Img 20211005 Wa0026.jpg
മാനന്തവാടി : 10 മാസത്തിലേറെയായി ഭാരത സിരാകേന്ദ്രത്തിന്റെ മൂക്കിന് മുന്നിൽ നടക്കുന്ന കർഷക സമരത്തേ അധിക്ഷേപിക്കുകയും സമര പോരാളികള നിഷ്ഠൂരമായി കൊലപ്പെടുത്തുകയും ചെയ്ത നടപടിയിൽ മാനന്തവാടി ഗാന്ധി പ്രതിമക്കു മുന്നിൽ ഹരിത സേന പ്രതിഷേധിച്ചു.
ഉപഭോക്തൃ സംസ്ഥാനമായ കേരളം പോലെയുളളയിടങ്ങളിൽ ഭക്ഷണ സാധനമെത്തണമെങ്കിൽ വടക്കേയിന്ത്യൻ കനിയണമെന്നിരിക്കെ കർഷക സമൂഹത്തോട് ഐക്യപ്പെടുവാൻ കേരള സമൂഹം തയ്യാറാകണം.
കുത്തകമുതലാളിമാരുടെ ചണ്ടാണം സ്വീകരിച്ച് ഭരണ ഇടങ്ങൾ കർഷക സമരത്തെ അടിച്ചമർത്തുവാൻ ശ്രമിക്കുകയാണ്. ഇതിനെതിരെ കർഷകർ സംഘബോധത്തോടെ സമര രംഗത്തിറങ്ങണമെന്നും, കർഷകരെ കൊലചെയ്ത രാഷ്ട്രീയ ക്രിമിനലുകളെ ശിക്ഷാവിധിക്ക് വിധേയമാക്കണമെന്നും, സമരം ഉദ്ഘാടനം ചെയ്ത സി യു ചാക്കോ അഭിപ്രായപ്പെട്ടു.
ജോസ് പുന്നക്കൽ , ബൈജു പി.ജെ, ജോസ് പാലിയണ, എൻ.എ വർഗ്ഗീസ്, ടി.ആർ.പോൾ, ടി.എ. സൈമൺ, ഉലഹന്നാൻ കല്ലോടി എന്നിവർ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *