June 24, 2026

വയനാട് ജില്ലയില്‍ 290 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.71

0
covid.1.1058953.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 290 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 276 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 288 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.71 ആണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 118488 ആയി. 113544 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4201 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3623 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
പൂതാടി 45, അമ്പലവയല്‍, ബത്തേരി 33 വീതം, നെന്‍മേനി 29, മുട്ടില്‍ 25, മീനങ്ങാടി 24, പുല്‍പ്പള്ളി 22, മൂപ്പൈനാട് 13, മേപ്പാടി 11, വൈത്തിരി 10, നൂല്‍പ്പുഴ 8, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി 7 വീതം, മാനന്തവാടി 6, കല്‍പ്പറ്റ 5, തിരുനെല്ലി, വെങ്ങപ്പള്ളി 2 വീതം, എടവക, കോട്ടത്തറ, പനമരം, പൊഴുതന, തവിഞ്ഞാല്‍, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ തമിഴ്‌നാട്ടില്‍ നിന്നും വന്ന മേപ്പാടി സ്വദേശിക്കും കര്‍ണ്ണാടകയില്‍ നിന്നും വന്ന കല്‍പ്പറ്റ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
*276 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 53 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 223 പേരുമാണ് രോഗമുക്തരായത്.
*1358 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (05.10.21) പുതുതായി നിരീക്ഷണ ത്തിലായത് 1358 പേരാണ്. 1295 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14903 പേര്‍. ഇന്ന് പുതുതായി 38 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2293 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 791921 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 790324 എണ്ണത്തിന്റെ ഫലം ലഭിച്ചു. 671836 പേര്‍ നെഗറ്റീവും 118488 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *